
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: കാസര്‍കോട് ജില്ലാ ദുബൈ കെഎംസിസി വെസ്റ്റ് ബെസ്റ്റണ് പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് സിഎച്ച് സെന്റര്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ഏതു സമ്പന്നനെയും നിമിഷ നേരം കൊണ്ട് ദാരിദ്രനാക്കുന്ന വൃക്ക രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സിഎച്ച് സെന്റര്‍ നല്കുന്ന സേവനം മഹത്തരമാണെന്നും സൗജന്യ ഡയാലിസിസ്,മരുന്ന് വിതരണം,അനാഥകളെ സംരക്ഷിക്കുന്ന സ്നേഹാലയം തുടങ്ങി നാട്ടില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോരുത്തരും നിറഞ്ഞ പിന്തുണയും സഹകരണവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ത്തമാന കാലത്ത് വൃക്കരോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് യുവാക്കളാണ് ഇന്ന് വൃക്കരോഗികളില്‍ ഏറെയും. അതുകൊണ്ടു തന്നെ പ്രവാസി സമൂഹം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. സ്ഥിരമായ വ്യായാമം,ആരോഗ്യകരമായ ഭക്ഷണം,സുഖപ്രദമായ ഉറക്കം വിശ്രമം,ആത്മസംയമനം,സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം എന്നിവയെല്ലാം നല്ല ആരോഗ്യത്തിന് നിര്‍ണായക ഘടകങ്ങളാണ്. വൃക്ക രോഗികള്‍ക്ക് സാന്ത്വനമാകുന്ന പ്രവര്‍ത്തനങ്ങളുമായി ആത്മാര്‍ഥമായ സേവനങ്ങളാണ് സിഎച്ച് സെന്റര്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ റഹ്മാന്, മുസ്ലിംലീഗ് ടെക്നിക്കല്‍ വിങ് ജില്ലാ കോഡിനേറ്റര്‍ പിഡിഎ റഹ്മാന്,ദുബൈ കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹീം ഖലീല്‍,എംസി ഹുസൈനാര് ഹാജി,ഹംസ തൊട്ടി,അഫ്സല് മെട്ടമ്മല്‍,ഹനീഫ് ചെര്‍ക്കള,അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര,റാഫി പള്ളിപ്പുറം പ്രസംഗിച്ചു
ജില്ലാ ഭാരവാഹികളായ സലാം തട്ടാന്‍ചേരി,സുബൈര്‍ അബ്ദുല്ല,അസൈനാര്‍ ബിയന്തടുക്ക, അഷറഫ് ബായാര്‍,സുബൈര്‍ കുബനൂര്‍,ഫൈസല്‍ മുഹ്സിന്,ആസിഫ് ഹൊസങ്കടി,പിഡി നുറുദ്ദീന്,ബഷീര്‍ പാറപ്പള്ളി,മണ്ഡലം ഭാരവാഹികളായ എജിഎ റഹ്്മാന്‍,റാഷിദ് പടന്ന,ഖാലിദ് പാലക്കി,ഹാരിസ് വടകരമുക്ക്,റഫീഖ് മാങ്ങാട്,റിസ്വാന് കളനാട്,ഫൈസല്‍ പട്ടേല്‍,ഹസ്ക്കര്‍ ചൂരി,ഇബ്രാഹീംബേരിക്ക,മന്‍സൂര്‍ മര്‍ത്യ,മഹ്മൂദ് ഹാജി പൈവളിക,ഇബി അഹമ്മദ് ചെടേക്കാല്‍, അഷറഫ് പാവൂര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ സ്വാഗതവും ട്രഷറര്‍ ഡോ.ഇസ്മായീല്‍ നന്ദിയും പറഞ്ഞു. സിഎ ബഷീര്‍ പള്ളിക്കര പ്രാര്‍ത്ഥന നടത്തി.