
സംയമനം പാലിക്കണം: യുഎഇ
അബുദാബി: ലോകത്തിലെ പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായ അബുദാബിയിലെ യാസ് കടല്‍ത്തീരത്ത് പുതിയ ഡിസ്നി തീം പാര്‍ക്ക് റിസോര്‍ട്ട് വരുന്നു. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് വാള്‍ട്ട് ഡിസ്നി കമ്പനിയും മിറലും തമ്മില്‍ ശൈഖ് ഖാലിദിന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവച്ചു. ടൂറിസം മേഖലയില്‍ മുന്‍നിര രാജ്യമെന്ന നിലയില്‍ യുഎഇയുടെ പ്രാധാന്യവും ആഗോള സ്ഥാനവും അടയാളപ്പെടുത്തുന്നതാകും അബുദാബിയിലെ ഈ വിനോദ പദ്ധതിയെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. ലോകത്തിലെ ഏഴാമത്തെതും യുഎഇയിലെ ആദ്യത്തേതുമാണിത്. കഴിഞ്ഞ ദിവസം യാസ് ദ്വീപില്‍ ഇതിന്റെ ‘മാന്ത്രിക’ ഡെസ്റ്റിനേഷന്‍ അനാച്ഛാദനം ചെയ്തു.
‘വാള്‍ട്ട് ഡിസ്നി കമ്പനിയുടെ 102 വര്‍ഷത്തെ ചരിത്രത്തില്‍, നിരവധി നിര്‍ണായക നിമിഷങ്ങളും എണ്ണമറ്റ നേട്ടങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഡിസ്നി സിഇഒ ബോബ് ഇഗര്‍ പറഞ്ഞു. 1955ല്‍ ഡിസ്നി ലാന്‍ഡ് ഉദ്ഘാടനം ചെയ്തത് അത്തരമൊരു നിമിഷമായിരുന്നു. 70 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകമെമ്പാടുമുള്ള ആറ് ഡിസ്നി തീം പാര്‍ക്കുകളിലായി നാലു ബില്യണ്‍ ആളുകളെ സന്തോഷിപ്പിക്കാന്‍ സാധിച്ചു. ഇപ്പോള്‍ അബുദാബിയിലും ഡിസ്നി തീം പാര്‍ക്ക് തുടങ്ങാനുള്ള കരാര്‍ ഞങ്ങള്‍ സന്തോഷത്തോടെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറാഫ,എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറലും അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടിലെ ഓഫീസ് ചെയര്‍മാനുമായ സെയ്ഫ് സഈദ് ഘോബാഷ്,മിറാല്‍ ഗ്രൂപ്പ് സിഇഒ മുഹമ്മദ് അബ്ദല്ല അല്‍ സാബി. എന്നിവരും പങ്കെടുത്തു.