
സംയമനം പാലിക്കണം: യുഎഇ
ധാക്ക: യുഎഇ സഹിഷ്ണുത,സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ബംഗ്ലാദേശിലെത്തി. തലസ്ഥാനമായ ധാക്കയില്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ലുത്ഫി സിദ്ദിഖി ശൈഖ് നഹ്യാനെ സ്വീകരിച്ചു. തുടര്‍ന്ന് ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ശൈഖ് നഹ്യാനും ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രഫ.മുഹമ്മദ് യൂനുസും സ്റ്റേറ്റ് ഗസ്റ്റ് ഹൗസ് ‘ജമുന പാലസില്‍’ കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകള്‍ പ്രഫ.മുഹമ്മദ് യൂനുസിനെ ശൈഖ് നഹ്യാന് അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും സുസ്ഥിര വികസനം സാധ്യമാക്കുന്നതുമുള്പ്പെടെ പരസ്പര താല്പര്യമുള്ള നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെ്തു. യുഎഇ സഹമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ സയേഗ്,നിക്ഷേപ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്്മാന് മുഹമ്മദ് അബ്ദുല്‍ ഗഫൂര്‍ അല്‍ ഹവി,ബംഗ്ലാദേശിലെ യുഎഇ അംബാസഡര്‍ അബ്ദുല്ല അലി അല്‍ ഹമൂദി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.