
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: ദുബൈ കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുസിരിസ് ഗാല കുടുംബ സംഗമത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ബഷീര്‍ മാളക്ക് ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി മുസിരിസ് അവാര്‍ഡ് സമര്‍പ്പിച്ചു. സത്താര്‍ മാമ്പ്ര പൊന്നാടയും പ്രശസ്തി പത്രവും നല്കി. മണ്ഡലം പ്രസിഡന്റ് അസ്കര്‍ പുത്തന്‍ചിറ അധ്യക്ഷനായി. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. മോട്ടിവേറ്റര്‍ ശാമില്‍ മുഹമ്മദിനെ അക്കാഫ് പ്രസിഡന്റ് പോള്‍ ടി ജോസഫും,വിദ്യാഭ്യാസ പ്രവര്‍ത്തക ഫെബിന റഷീദിനെ സാഹിത്യകാരി ഷീല പോളും സാമൂഹ്യ പ്രവര്ത്തകന് കെഎസ് ഷാനവാസിനെ ഷുക്കൂറലി കല്ലുങ്ങലും മൊമന്റോ നല്കി ആദരിച്ചു. സീതി സാഹിബിനെ കുറിച്ചു നടത്തിയ ലേഖന നമത്സരത്തില് ഒന്നാമതായ ഷംഷീര്‍ മുഹമ്മദ് മാഹിക്ക് ദുബൈ കെഎംസിസി സെക്രട്ടറി അബ്ദുസ്സമദ് ചാമകാലയും രണ്ടാം സ്ഥാനം നേടിയ ഫിറോസ് ഇളയേടത്തിന് ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്തും മൂന്നാം സ്ഥാനം നേടിയ റൂഷ് സഈദിന് ജില്ലാ സെക്രട്ടറി ഗഫൂര്‍ പട്ടിക്കരയും സമ്മാനങ്ങള്‍ വിതരണം ചെയ്തു. അരീഷ് അബൂബക്കര്‍ (ഇന്‍കാസ് ),അനസ് മാള (പ്രവാസി ഇന്ത്യ),കെഎംസിസി ജില്ലാ ഭാരവാഹികളായ ബഷീര്‍ വരവൂര്‍ അബു ഷമീര്‍,കബീര്‍ ഒരുമനയൂര്‍, അക്ബര്‍ ചാവക്കാട്,വനിത വിങ് നേതാക്കളായ സുബി മനാഫ്,റസിയ അബുഷമീര്,ജില്ലാ പ്രവര്‍ത്തക സമിതി അംഗം അലി അകലാട്,അബ്ബാസ് മാരേക്കാട്,ഫിര്‍ദൗസ് മാള പ്രസംഗിച്ചു.