
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: ഏഴര പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ സപര്യയിലൂടെ ന്യൂനപക്ഷ സമൂഹത്തിന്റെ ശാക്തീകരണത്തില്‍ മുസ്ലിംലീഗ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് പാലക്കാട് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം പറഞ്ഞു. ദുബൈ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ചരിത്ര ബോധമില്ലാത്തവരാണ് ലീഗിനു നേരെ കുതിര കയറാന്‍ വരുന്നതെന്നും അവരെ സമൂഹം പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ട്. മുസ്ലിംലീഗിന്റെ പൂര്‍വിക മഹത്തുക്കള്‍ കാണിച്ചുതന്ന ആ മഹിത പാരമ്പര്യം തന്നെയാണ് ഇന്നും തുടരുന്നത്. തീവ്ര ചിന്താധാരകളെ അകറ്റിനിര്‍ത്തി സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും രാഷ്ട്രീയമാണ് എക്കാലത്തും മുസ്ലിംലീഗ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേതൃസംഗമം ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ബാബു എടക്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജംഷാദ് മണ്ണാര്‍ക്കാട് അധ്യക്ഷനായി. മുസ്്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടിഎ സിദ്ദീഖ്,ട്രഷറര്‍ പിഇഎ സലാം മാസ്റ്റര്‍ എന്നിവര്‍ ജില്ലാ മുസ്ലിംലീഗ് സമ്മേളന കാര്യങ്ങള്‍ വിശദീകരിച്ചു. ‘അതിജീവനത്തിന്റെ പിന്നിട്ട ഏഴര പതിറ്റാണ്ട്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജില്ലാ സമ്മേളന ഭാഗമായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. യുണിറ്റ്തലം മുതല്‍ ആരംഭിക്കുന്ന സമ്മേളനങ്ങള്‍ സെപ്തംബറില്‍ വൈറ്റ് ഗാര്‍ഡ് പരേഡിന്റെ അകമ്പടിയില്‍ ബഹുജന റാലിയോടെ സമാപിക്കും.
ദുബൈ കെഎംസിസി ആക്ടിങ് സെക്രട്ടറി അഡ്വ.ഇബ്രാഹീം ഖലീല്‍,വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി,ഫൈസല്‍ തുറക്കല്‍ പ്രസംഗിച്ചു. മുസ്തഫ തിരൂര്‍,അഡ്വ.സാജിദ് അബൂബക്കര്‍,എസി ഇസ്മായീല്‍,അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര,നാസര്‍ പൊന്നാനി,സമദ് ചാമക്കാല,റഈസ് തലശ്ശേരി,ഹംസ തൊട്ടി,അഫ്സല് മെട്ടമ്മല്‍ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ ജമാല്‍ കൊഴിക്കര ,ടിഎംഎ സിദ്ദീഖ്,നജീബ് ഷൊര്‍ണൂര്‍,ബഷീര്‍ പട്ടാമ്പി,ഇപി സുഹൈല്‍,മുഹമ്മദ് പള്ളിക്കുന്ന്,ഉമ്മര്‍ പട്ടാമ്പി,ഹമീദ് നാട്ടുകല്‍,അന്‍വര്‍ ഹല,അനസ് ആമയൂര്‍,സലീം പനമണ്ണ നേതൃത്വം നല്കി. നസ്റുദ്ദീന്‍ മണ്ണാര്‍ക്കാട് രചിച്ച ടിപ്പുസുല്‍ത്താന്‍ ഖിസ്സപ്പാട്ട് ഇഖ്ബാല്‍ മടക്കരയോടൊപ്പം അവതരിപ്പിച്ചാണ് പരിപാടി തുടങ്ങിയത്. പെഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്കായി മൗന പ്രാര്‍ത്ഥന നടത്തി. ഇര്‍ഷാദ് ഹുദവി ഖിറാഅത്ത് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ കെടി സ്വാഗതവും ട്രഷറര്‍ ഇബ്രാഹീം ചളവറ നന്ദിയുംപറഞ്ഞു.