
എസ്.എസ്.എല്‍.സി പരീക്ഷ ഫലം യുഎഇ ക്കു മികച്ച നേട്ടം
അബുദാബി: ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സെന്റര്‍ അബുദാബിയിലെ വിദ്യാര്‍ഥികള്‍ക്കായി സാംസ്കാരിക ശില്പശാല സംഘടിപ്പിച്ചു. മോസ്ക് ലൈബ്രറിയില്‍ നടന്ന രണ്ടു ശില്പശാലകളില് എമിറേറ്റിലെ സ്കൂളുകളില്‍ നിന്നുള്ള 39 ആണ്‍കുട്ടികളും പെണ്‍കുട്ടികളും പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഏപ്രില്‍,മെയ് മാസങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സെന്റര്‍ നടത്തുന്ന നാലു സാംസ്കാരിക ശില്പശാലകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ സമ്പത്തും നവോത്ഥാനത്തിന്റെ ശില്പികളുമായി രാഷ്ട്രപിതാവ് ശൈഖ് സായിദ് വിശേഷിപ്പിച്ച വിദ്യാര്‍ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള ‘അല്‍ ഷബാബ് അല്‍ ബാനി’ പരിപാടിയുടെ കീഴിലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെന്റര്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക ശില്പശാലകള്.
വിവിധ പ്രായക്കാര്‍ക്കായി വിദ്യാഭ്യാസപരവും സംവേദനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ സെന്റര്‍ പതിവായി സംഘടിപ്പിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. ഇത് അവരുടെ ബൗദ്ധികവും സാംസ്കാരികവുമായ അവബോധത്തെ സമ്പന്നമാക്കുന്നു. സൃഷ്ടിപരവും നൂതനവുമായ ചിന്തകള്‍ വളര്‍ത്തിയെടുക്കുന്ന ആകര്‍ഷകമായ അന്തരീക്ഷം വാഗ്ദാനം ചെയ്ത നാളെയുടെ പ്രതീക്ഷകളായ യുവതലമുറയെ രൂപപ്പെടുത്താന്‍ സഹായിക്കുകയാണ് ലക്ഷ്യം. യുവ പ്രേക്ഷകരെ ആകര്‍ഷിക്കാനും മോസ്ക് ലൈബ്രറി അവര്‍ക്ക് സാംസ്കാരിക സങ്കേതമായി മാറാനും ഇതിലൂടെ ഉദ്ദേശിക്കുന്നു. മോസ്ക് ലൈബ്രറിയുടെ സന്ദര്‍ശനത്തോടെയാണ് ശില്പശാലകള് ആരംഭിച്ചത്. ലൈബ്രറിയിലെ ശേഖരങ്ങള്‍,വിഭാഗങ്ങള്‍,സന്ദര്‍ശകര്‍ക്ക് നല്കുന്ന സേവനങ്ങളുടെ ശ്രേണി എന്നിവ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി. സാംസ്കാരിക വര്ക്ഷോപ്പുകള് വിവിധ സാംസ്കാരിക,കലാ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഭാഷാ വൈദഗ്ധ്യം വളര്‍ത്തുന്നതില്‍ വായനയുടെ പ്രാധാന്യം,കുട്ടികളുടെ വായനാ അഭിനിവേശം വളര്‍ത്തുന്നതിനുള്ള സമീപനങ്ങള്‍,വായനക്കാര്‍ക്ക് അനുയോജ്യമായ പുസ്തകങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാ ന് സഹായിക്കുന്ന മാനദണ്ഡങ്ങളും രീതികളും ശില്പശാലയില് വിവരിച്ചുനല്‍കി.
കൂടാതെ, ഭൂപടങ്ങളുടെ ചരിത്രപരമായ പ്രാധാന്യം,അവയുടെ വ്യാഖ്യാനം, നാവിഗേഷനുള്ള പ്രായോഗിക ഉപയോഗങ്ങള്‍, അലങ്കാരത്തിന്റെയും കാലിഗ്രാഫിയുടെയും വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ എന്നിവയും സെഷനുകളില്‍ പരിചയപ്പെടുത്തി. ലൈറ്റ് ആന്റ് പീസ് മ്യൂസിയത്തിലെയും ‘ദിയ എ യൂണിവേഴ്സ് ഓഫ് ലൈറ്റ് ഇമ്മേഴ്സീവ്’ അനുഭവത്തിലെയും വിദ്യാര്‍ഥികള്‍ക്കായി ഗൈഡഡ് ടൂറുകളും സാംസ്കാരിക വര്ക്ക്ഷോപ്പുകളിലുണ്ട്. ഇതില്‍ ഇസ്ലാമിക നാഗരികതയുടെ സമ്പന്നതയും മറ്റു ലോക സംസ്കാരങ്ങളുമായുള്ള അതിന്റെ സംഭാഷണവും പ്രതിഫലിപ്പിക്കുന്ന മ്യൂസിയത്തിലെ പുസ്തകങ്ങളുടെയും കലാസൃഷ്ടികളുടെയും ശേഖരം അവര്‍ അടുത്തറിഞ്ഞു.