
എസ്.എസ്.എല്‍.സി പരീക്ഷ ഫലം യുഎഇ ക്കു മികച്ച നേട്ടം
ഷാര്‍ജ: ഷാര്‍ജ സര്‍വകലാശാലയും (യുഒഎസ്) അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയും (എയുഎസ്) സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ഷാര്‍ജ അന്താരാഷ്ട്ര സമ്മേളനം 12ന് തുടങ്ങും. ‘എഐയും അതിനപ്പുറവും: സ്മാര്‍ട്ട് എജ്യൂക്കേഷന്‍ ഡിജിറ്റല്‍ യുഗത്തിലെ സാധ്യതകള്‍ തുറക്കുന്നു’ എന്ന പ്രമേയത്തിലാണ് സമ്മേളനം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഡെപ്യൂട്ടി ഭരണാധികാരിയും യുഒഎസ് പ്രസിഡന്റുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി അധ്യക്ഷനാകും. 13ന് സമാപന സമ്മേളനത്തില്‍ എയുഎസ് പ്രസിഡന്റ് ശൈഖ ബൊദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി അധ്യക്ഷയാകും. അക്കാദമിക് മേഖലയില്‍ നാഴികക്കല്ലാകുന്ന സമ്മേളനം വിദ്യാഭ്യാസത്തിലെ ഏറ്റവും പുതിയ പുരോഗതികളും പരിവര്‍ത്തന രീതികളും ചര്‍ച്ച ചെയ്യും. ലോകത്തെ പ്ഗത്ഭരായ ചിന്തകരും ഗവേഷകരും നയരൂപീകരണ വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും.
പഠന പരിതസ്ഥിതികളില്‍ കൃത്രിമ ബുദ്ധിയുടെ സംയോജനം,ആധുനിക പെഡഗോഗിക്കല്‍ തന്ത്രങ്ങളുടെ വികസനം,പാഠ്യപദ്ധതി നവീകരണം,ഫാക്കല്‍റ്റി വികസനം,സാങ്കേതിക പുരോഗതിയുമായി പൊരുത്തപ്പെടുന്ന ഗവേഷണാധിഷ്ഠിത സംസ്കാരത്തിന്റെ പ്രോത്സാഹനം എന്നിവയാണ് സമ്മേളനത്തിലെ പ്രധാന അജണ്ടകള്‍. ഷാര്‍ജ അക്കാദമി ഫോര്‍ ആസ്ട്രോണമിയും സ്പേസ് സയന്‍സസ് ആന്റ് ടെക്നോളജിയും പ്രതിനിധികള്‍ സന്ദര്‍ശിക്കും. സമാന്തര സെഷനുകള്‍,സംവേദനാത്മക ശില്പശാലകള്,ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ എന്നിവയും നടക്കും.