
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈ ഇമിഗ്രേഷനില്‍ നിന്ന് വിരമിച്ച ജീവനക്കാരെ അല്‍ ജാഫ്ലിയ ഓഫീസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. വകുപ്പിന്റെ വളര്‍ച്ചയ്ക്കും മികവിനും വലിയ സംഭാവനകള്‍ നല്കി വര്‍ഷങ്ങളോളം സേവനം ചെയ്ത 50 മുന്‍ ജീവനക്കാരെയാണ് ആദരിച്ചത്. മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി,ഉപമേധാവി മേജര്‍ ജനറല്‍ ഒബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍, ഹ്യൂമന്‍ റിസോഴ്സസ് ആന്റ് ഫിനാന്‍ഷ്യല്‍ സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അവാദ് അല്അവൈം,അസിസ്റ്റന്റ് ഡയറക്ടര്‍മാരടക്കം നിരവധി പേര് പങ്കെടുത്തു.
വിരമിച്ച ജീവനക്കാരുടെ അര്‍പ്പണബോധത്തെ അംഗീകരിക്കുന്നതിനാണ് ദുബൈ ജിഡിആര്‍എഫ്എ ചടങ്ങ് സംഘടിപ്പിച്ചത്. നിസ്തുലമായ സംഭാവനകളെ സ്മരിക്കുന്നതിനായി ‘വിരമിച്ചവര്‍’ എന്നതിന് പകരം ‘യാത്രയുടെ കൂട്ടാളികള്‍’ എന്ന വിശേഷണത്തോടെയാണ് ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അവരെ അഭിസംബോധന ചെയ്തത്. അവരുടെ സംഭാവനകളാണ് സ്ഥാപനത്തിന്റെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്കും വിജയത്തിനും അടിത്തറയിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദുബൈ ജിഡിആര്‍എഫ്എ നേടിയ ഈ മികച്ച നിലവാരത്തിന് പിന്നില്‍ അക്ഷീണം പ്രയത്നിക്കുകയും സ്ഥാപനത്തെ രൂപപ്പെടുത്തുകയും ചെയ്ത വിശിഷ്ടരായ സഹപ്രവര്‍ത്തകരെയാണ് നാം ഇന്ന് ആദരിക്കുന്നത്. ഞങ്ങളുടെ വാതിലുകള്‍ അവര്‍ക്കായി എപ്പോഴും തുറന്നിരിക്കും, അവര്‍ എക്കാലത്തും ഞങ്ങളുടെ സ്ഥാപന കുടുംബത്തിലെ അംഗങ്ങളായിരിക്കും’ എന്ന് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി തന്റെ പറഞ്ഞു.
ഒരു വ്യക്തിയുടെ യഥാര്‍ത്ഥ മൂല്യം അവര്‍ അവശേഷിപ്പിക്കുന്ന നല്ല സ്വാധീനത്തിലാണ്. യാത്രയുടെ കൂട്ടാളികള്‍ സ്ഥിരമായി അര്‍പ്പണബോധത്തിന്റെയും വിശ്വസ്തതയുടെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും, ഞങ്ങള്‍ക്ക് അഭിമാനിക്കാനും പഠിക്കാനും കഴിയുന്ന ഒരു തൊഴില്‍പരമായ പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്തുവെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്റ് ഫിനാന്‍ഷ്യല്‍ സെക്ടര്‍ അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അവാദ് അല്അവൈം അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ശ്രമങ്ങളെ അംഗീകരിക്കുന്നതിനും തുടര്‍ച്ചയായ സേവന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദുബൈ ജിഡിആര്‍എഫ്എ ആഴമായ പ്രതിബദ്ധതയെയാണ് ആദരം സൂചിപ്പിക്കുന്നത്. ഈ സമീപനം നിലവിലെ ടീമുകള്‍ക്ക് സ്ഥാപനത്തിന്റെ മികവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രചോദനമാകുമെന്നും ദുബൈ ഇമിഗ്രേഷന്‍ അറിയിച്ചു.