
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: സീസറിന്റെ ഇരട്ട ഗോളില്‍ യുഎഇ പ്രസിഡന്റ്സ് കപ്പ് കിരീടം ഷബാബ് അല്‍ അഹ്്ലിക്ക്. അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഷാര്‍ജയെ 2-1 ന് പരാജയപ്പെടുത്തിയാണ് ഷബാബ് അല്‍ അഹ്ലി 48ാമത് യുഎഇ പ്രസിഡന്റ്സ് കപ്പില്‍ മുത്തമിട്ടത്. ഇത് പതിനൊന്നാം തവണയാണ് ഷബാബ് കിരീടം ചൂടുന്നത്. കളിയുടെ 14ാം മിനുട്ടില്‍ തന്നെ മാര്‍ക്കോസ് മെലോണിയിലൂടെ ഷാര്‍ജ ലീഡ് നേടിയിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ സ്റ്റോപ്പേജ് സമയത്തിന്റെ ആദ്യ മിനിറ്റില്‍ യൂറി സീസറിലൂടെ ഷബാബ് അല്‍ അഹ്ലി സമനില നേടി. തുടര്‍ന്ന് 64ാം മിനിറ്റില്‍ സീസര്‍ വീണ്ടും നേടിയ ഗോളിലൂടെയാണ് ഷബാബ് അല്‍ അഹ്ലി ചാമ്പ്യന്മാരായത്. ഈ വിജയത്തോടെ പ്രസിഡന്റ്സ് കപ്പ് കിരീടങ്ങളുടെ എണ്ണത്തില്‍ ഷബാബ് അല്‍ അഹ്ലി ഷാര്‍ജയെ മറികടന്നു. ഷാര്‍ജ 10 തവണ ജേതാക്കളായിട്ടുണ്ട്. ഷബാബ് അല്‍ അഹ്ലിയുടെ സീസണിലെ നാലാം കിരീടമാണിത്. അഡ്നോക് പ്രോ ലീഗ്,യുഎഇ സൂപ്പര്‍ കപ്പ്,യുഎഇ-ഖത്തര്‍ സൂപ്പര്‍ കപ്പ് എന്നിവ ഈ സീസണില്‍ ഷബാബ് നേടിയിട്ടുണ്ട്.