
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ദുബൈ: എഐ സഹായത്തോടെ വ്യക്തിത്വവും കരിയറും തിരിച്ചറിയാനുള്ള അപ്ലിക്കേഷന്‍ യൂസ്ലോട്ട്.എഐ ദുബൈയില്‍ ലോഞ്ച് ചെയ്തു. ഷാര്‍ജയില്‍ നടക്കുന്ന കമോണ്‍ കേരള എക്സിബിഷനില്‍ കെഎംസിസി നാഷണല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ ലോഞ്ചിങ് കര്‍മം നിര്‍വഹിച്ചു. കേരള സ്റ്റാര്‍ട്ട് ആപ് ആയ യൂസ്ലോട്ട് എഐ ഇഡി ടെക് ആണ് ഈ നൂതന ആശയം അവതരിപ്പിച്ചത്. ചടങ്ങില്‍ യൂസ്ലോട്ട് സിഇഒ ഡോ.ടിപി മുഹമ്മദ്,ഡയരക്ടര്‍മാരായ അഷ്റഫ്,ജസീല്‍,ഫൈസല്‍,ഷാര്‍ജ കെഎംസിസി മുന്‍ ജനറല്‍ സെക്രട്ടറി ഖാദര്‍ ചകിനാത്,സോഷ്യല്‍ മീഡിയ ഇന്ഫഌന്സര് ഫൈസല്‍ റസി,ജസീം അബ്ദുല്‍ ജലീല്‍,ഡോ.ഫാരിഷ മുഹമ്മദ് പങ്കെടുത്തു.
കേരളത്തിലെ വിദ്യാഭ്യാസ,തൊഴില്‍ മേഖലകളില്‍ തികച്ചും നൂതന പദ്ധതിയുമായാണ് എഐ സംരംഭകരായ യൂസ്ലോട്ട് കമോണ്‍ കേരള ഇന്റര്‍നാഷണല്‍ ബിസിനസ് ഫയറിലെത്തിയത്. വ്യക്തിത്വത്തിന്റെ പ്രകടമായതും ഒളിഞ്ഞിരിക്കുന്നതുമായ എല്ലാ ഘടകങ്ങളെയും പുതിയ സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ സഹായത്തോടെ വിശകലന വിധേയമാക്കി ശാസ്ത്രീയമായി സ്വയം തിരിച്ചറിയാനുള്ള അവസരമൊരുക്കുകയാണ് യൂസ്ലോട്ട്.എ ഐ. നമ്മുടെ ബാഹ്യരൂപം തിരിച്ചറിയാന്‍ നാം കണ്ണാടി നോക്കുന്നതുപോലെ ആന്തരിക രൂപം തിരിച്ചറിയാനുള്ള സവിശേഷമായ കണ്ണാടിയാണ് യൂസ്ലോട്ട് പേഴ്സണാലിറ്റി ആന്റ് കരിയര്‍ ടെസ്റ്റ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉപയോഗപ്പെടുന്ന ശാസ്ത്രീയമായ പേഴ്സണാലിറ്റി കരിയര്‍ ടെസ്റ്റാണിത്. വിദ്യാര്‍ഥികള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കാന് ശാസ്ത്രീയമായ പരിശോധനയിലൂടെ യൂസ്ലോട്ട്.എഐക്ക് സാധിക്കും.
ഒരാളുടെ തൊഴില്‍ അഭിരുചി തിരിച്ചറിയാനും ഒത്തിണങ്ങിയ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും യൂസ്ലോട്ട് പേര്‍സണാലിറ്റി ആന്റ് കരിയര്‍ ടെസ്റ്റ് റിസല്‍ട്ടില്‍ പ്രത്യേക പേജ് തന്നെയുണ്ട്. വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും വേണ്ടി രൂപകല്പന ചെയ്ത ‘യൂവ’ സാധാരണ ചാറ്റ്ബോട്ടല്ല. യോഗ്യമായ കോഴ്സും കരിയറും തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, കരിയറില്‍ വളര്‍ച്ച ആഗ്രഹിക്കുന്ന എംപ്ലോയീസിനും ‘യൂവ’ ഒരു വഴികാട്ടിയാണ്.
പത്താം ക്ലാസ്,പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവിന് അനുയോജ്യമായ കോഴ്സ്,സ്ഥാപനം ഇത്തരം ചോദ്യങ്ങള്‍ക്കുള്ള പരിഹാരമാണ് യൂവ. ഒരാളുടെ വ്യക്തിത്വം,താല്പര്യങ്ങള്, കഴിവുകള്‍ എന്നിവ വിശകലനം ചെയ്ത് ഉചിതമായ കരിയര്‍ മാര്‍ഗങ്ങളും കോഴ്സുകളും യൂവ ശുപാര്‍ശ ചെയ്യും. അതിനൊപ്പം തന്നെ ആ കോഴ്സുകള്‍ ലഭ്യമായ മികച്ച കോളേജുകളും സ്ഥാപനങ്ങളും യൂവ നിര്‍ദേശിക്കുകയും ചെയ്യും.
തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ‘യൂവ’ മികച്ച വഴികാട്ടിയാണ്. കോഴ്സക്കള് തിരഞ്ഞെടുക്കുന്നതിലും കരിയാറുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമപ്പുറം വ്യക്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ‘യൂവ’ പിന്തുണ നല്കുന്നു.
ആത്മവിശ്വാസക്കുറവ് മുതല്‍ ജോലിയിലെ മാനസിക ബുദ്ധിമുട്ടുകള്‍ വരെ ‘യൂവ’ ശാസ്ത്രീയവും പഴ്സണാലിറ്റിക്ക് അനുയോജ്യവുമായ രീതിയില്‍ മാര്‍ഗനിര്‍ദേശം നല്കുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാവര്ക്കും ബന്ധപ്പെടാവുന്ന വഴികാട്ടിയാണ് ‘യൂവ’. നിങ്ങളുടെ ഭാവിയെ ബുദ്ധിപൂര്‍വമായി തിരഞ്ഞടുക്കാന്‍ നിങ്ങള്‍ക്കും ‘യൂവ’യോട് ചോദിക്കാം. യൂസ്ലോട്ട്.എഐ തികച്ചും പുതുമയുള്ളതും സവിശേഷവുമായ സംരംഭമാണെന്ന് അധകൃതര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്. +971502667561,www.uslot.ai