
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് യുഎഇയില്‍
ദുബൈ: പേടിപ്പെടുത്തുന്ന കൂരിരുട്ടും ഇടതടവില്ലാത്ത ഷെല്ലാക്രമണവും കാതടിപ്പിക്കുന്ന സൈറണ്‍ ശബ്ദവും ഇന്ത്യ-പാക് അതിര്‍ത്തികളില്‍ മാത്രമല്ല,തങ്ങളുടെ ഉറ്റവരെയും ഉടയവരെയും ഓര്‍ത്ത് കഴിയുന്ന പ്രവാസികളുടെ ഹൃദയത്തിലും ഭീതിനിറയ്ക്കുന്നതായിരുന്നു. എത്രയും വേഗം സമാധനം പുലരണമേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു യുഎഇയിലെ ഇന്ത്യക്കാരും പാകിസ്താനികളും. ഇന്ത്യയും പാകിസ്താനും സൈനിക നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് അതിര്‍ത്തി കടന്ന് ആക്രമണങ്ങള്‍ ആരംഭിച്ചപ്പോള്‍ യുഎഇയിലെ നിരവധി പ്രവാസികള്‍ യാത്ര റദ്ദാക്കിയിരുന്നു. യുദ്ധം കൊടുമ്പിരി കൊള്ളുമെന്ന രീതിയിലേക്ക് വാര്‍ത്തകള്‍ വരുമ്പോള്‍ നാട്ടിലെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു പ്രവാസികള്‍ക്ക്. എത്രയും വേഗം സമാധാന തീരത്തണയണമെന്ന പ്രാര്‍ത്ഥനയിലായിരുന്നു അവര്‍. സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെ പാകിസ്ഥാന്റെ ചില ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നു. രാജസ്ഥാന്,പഞ്ചാബ് പ്രദേശങ്ങളില്‍ വൈദ്യുതി തടസപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നു. കൂടാതെ നിയന്ത്രണ രേഖയ്ക്ക് (എല്‍ഒസി) സമീപമുള്ള ചില കുടുംബങ്ങള്‍ ഷെല്ലാക്രമണ ഭീഷണി നേരിടുകയും ചെയ്തു. ഒടുവില്‍ വെടിനിര്‍ത്തല്‍ വാര്‍ത്ത കേട്ടപ്പോള്‍ ആനന്ദാശ്രു പൊഴിക്കുകയാണ് പ്രവാസികള്‍.