
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: കെഎംസിസി സ്റ്റുഡന്‍സ് എജ്യുക്കേഷന്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സെപ്തംപര്‍ അവസാന വാരം ദുബൈയില്‍ നടക്കുന്ന വിദ്യാര്‍ഥി സമ്മേളനത്തിന്റെ മുന്നോടിയായി ജൂണ്‍ ഒന്നിന് സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി കണ്വന്ഷന് വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200ലധികം വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കടുക്കുന്ന കണ്‍വന്‍ഷനില്‍ പ്രമുഖ വിദ്യാഭ്യസ വിദഗ്ധരും സാമൂഹിക, സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
യോഗം ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ബാബു എടക്കുളം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയര്മാന് കെപിഎ സലാം അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സമദ് ചാമക്കാല സ്വാഗതവും ഫൈസല്‍ മുഹ്സിന് കാസര്‍കോട് നന്ദിയും പറഞ്ഞു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ.ഇബ്രാഹീം ഖലീല്‍,അബ്ദുറഷീദ്,റഈസ് തലശ്ശേരി,അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര,ഷഹീര്‍ കൊല്ലം,സയ്യിദ് മഷ്ഹൂര്‍ തങ്ങള്‍,മുഹമ്മദ് വെട്ടുകാട്,അബ്ദുസ്സലാം പാരി,അജ്മല്‍,അബ്ദുല്‍ സാലി,ജനീസ് പ്രസംഗിച്ചു.’സ്കൂള്‍,കോളജ് വിദ്യാര്‍ഥികളുടെ പൊതുവേദിയിലൂടെ സ്നേഹത്തണലൊരുക്കി അപരന്റെ വേദനകളെ മാറോടു ചേര്‍ത്തുപിടിക്കുന്ന സമൂഹത്തിന്റെ ചുറ്റുവട്ടത്തേക്ക് വിദ്യാര്‍ഥി സമൂഹത്തെ കൊണ്ടുവരികയാണ് സമ്മേളന ലക്ഷ്യം. കുട്ടികളില്‍ വായനാ സംസ്കാരം വളര്‍ത്താനും സര്‍ഗത്മക കഴിവുകള്‍ പരിപോഷിപ്പിക്കാനും വിവര സങ്കേതിക രംഗത്തേക്ക് അവരെ കൈപിടിച്ചുയര്ത്താനുംകൂടി ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കാമ്പസ് മീറ്റ് വിദ്യാര്‍ഥികള്‍ക്ക് നവോന്മേഷം നല്കാന് സഹായകമാകുമെന്നും പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ സജീവമാണെന്നും സംഘടകര്‍ പറഞ്ഞു.