
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മവാരിദ് ഫിനാന്‍സുമായി തന്ത്രപ്രധാന പങ്കാളിത്തം
ദുബൈ: യുഎഇയിലെ പ്രമുഖ ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ പ്ലാറ്റ്ഫോമായ ഒ ഗോള്‍ഡ് മധ്യപൂര്‍വദേശത്തെ ആദ്യ ശരീഅത്ത് സ്വര്‍ണാധിഷ്ഠിത പ്രീപെയ്ഡ് കാര്‍ഡ് പുറത്തിറക്കുന്നു. യുഎഇ ആസ്ഥാനമായി ശരീഅത്ത് പ്രകാരം പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മവാരിദ് ഫിനാന്‍സുമായുള്ള പങ്കാളിത്തത്തോടെയാണ് വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമായ പ്രീപെയ്ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്. സ്വര്‍ണ വിപണിയിലേക്ക് എല്ലാവര്ക്കും പ്രവേശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോ െസ്ഥാപിതമായ ഒ ഗോള്‍ഡ് നിക്ഷേപത്തിനോ ദൈനംദിന ഉപയോഗത്തിനോ ഉള്ള സ്വര്‍ണം,വെള്ളി എന്നിവ വാങ്ങാനും വില്‍ക്കാനും പാട്ടത്തിന് നല്‍കാനും വീണ്ടെടുക്കാനുമുള്ള തടസരഹിതമായ പ്ലാറ്റ്ഫോമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ‘സ്വര്‍ണത്തിന്റെ കാലാതീതമായ മൂല്യവും പ്രായോഗികമായ ആധുനിക ഉപയോഗവും സമന്വയിപ്പിച്ചുള്ള ധാര്‍മിക സാമ്പത്തിക സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒ ഗോള്‍ഡ് സ്ഥാപകന്‍ ബന്ദര്‍ അലോത്ത്മാന്‍ പറഞ്ഞു. ‘മവാരിദ് ഫിനാന്‍സുമായുള്ള പങ്കാളിത്തം വിപണിയിലേക്ക് സമഗ്രവും ശരീഅത്ത് അധിഷ്ഠിതവുമായ നവീകരണം കൊണ്ടുവരാനുള്ള തങ്ങളുടെ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. ‘ശരിഅത്ത് അധിഷ്ഠിത ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ആഴത്തിലുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ഈ നവീന സംരംഭത്തില്‍ ഒ ഗോള്‍ഡുമായി സഹകരിക്കുന്നതില്‍ മവാരിദ് ഫിനാന്‍സിന് സന്തോഷമുണ്ടെന്ന് മവാരിദ് സിഇഒ റാഷിദ് അല്‍ ഖുബൈസി പറഞ്ഞു. സൗകര്യപ്രദവും ധാര്‍മ്മികമായി മികച്ചതുമായ പ്രീ പെയ്ഡ് കാര്‍ഡിലൂടെ യഥാര്‍ത്ഥ ആസ്തി അടിസ്ഥാനമാക്കിയുള്ള മൂല്യത്തിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാന്‍ ഈ പങ്കാളിത്തം വഴി സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.ധാര്‍മികവും സുരക്ഷിതവും ആസ്തി അടിസ്ഥാനമാക്കിയുള്ളതുമായ സാമ്പത്തിക ബദലുകള്‍ തേടുന്ന ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനാണ് ഈ സംരംഭം രൂപകല്പന ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ക്ക് www.-ogold.app അല്ലെങ്കില്‍ www.-mawarid.a-e സന്ദര്‍ശിക്കാവുന്നതാണ്.