
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മസ്കത്ത്: ത്രിപുട മസ്കത്ത് പുതിയ ബാച്ചിന്റെ അരങ്ങേറ്റത്തോടനുബന്ധിച്ച് 16ന് വാദി കബീര്‍ മജാന്‍ ഹൈറ്റ്സ് ഹാളില്‍ ‘ത്രിപുടോത്സവം’ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന പരിപാടിയില്‍ അമല്‍ കോരപ്പുഴയുടെ പത്തു ശിഷ്യരാണ് പഞ്ചാരി മേളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. വടക്കേ മലബാറിന്റെ മേളചക്രവര്‍ത്തി കലാമണ്ഡലം ശിവദാസന്‍ മാരാര്‍ മുഖ്യാഥിതിയാകും. ജിസിസിയില്‍ ആദ്യമായി ‘ഗരുഡന് പറവ’ ക്ഷേത്രകലാ രൂപം ത്രിപുടോത്സവത്തില് അവതരിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരത്തിലെ മുഖ്യ ആകര്‍ഷകമായ ഇലഞ്ഞിത്തറ മേളവും (പാണ്ടിമേളം) ത്രിപുടോത്സവത്തെ വര്‍ണാഭമാക്കും.
ത്രിപുട മസ്കത്ത് അംഗങ്ങള്‍ക്കു പുറമെ നാട്ടില്‍ നിന്നെത്തുന്ന 15 കലാകാരന്മാര് ചേര്‍ന്ന് അമ്പതോളം പേര് അണിയിച്ചൊരുക്കുന്ന മേള പ്രപഞ്ചം പരിപാടിക്ക് മാറ്റുകൂട്ടും. വയലിനില്‍ മാന്ത്രികത തീര്‍ക്കുന്ന പ്രമുഖ വയലിനിസ്റ്റും ഗായകനുമായ വിവേകാനന്ദന്റെ മ്യൂസിക്കല്‍ ഷോയും ചന്തു മിറോഷ് അവതരിപ്പിക്കുന്ന സോപാന സംഗീതവും റിഥം ഡാന്‍സ് ആന്റ് മ്യൂസിക്കിന്റെ നൃത്ത നൃത്ത്യവും ആസ്വാദകരില്‍ ആനന്ദം തീര്‍ക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ത്രിപുട മസ്കത്ത് ഭാരവാഹികളായ അമല്‍ കോരപ്പുഴ,ചന്തു മിറോഷ്,സതീഷ് കുമാര്‍,സുധി പിള്ള,കലേഷ് കല്ലിങ്ങപ്പുറം,ഹരികൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.