
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി തിരൂരങ്ങാടി മണ്ഡലം കെഎംസിസി സംഗീത രാവ് ഹൃദ്യമായി
അബുദാബി: ആസ്വാദക മനസുകളെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിക്കുന്ന ആര്‍ദ്രമായ സംഗീതത്തിന്റെ കുളിര്‍മഴ പോലെ ‘സൂഫിയാന’ പെയ്തിറങ്ങി. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ തിരൂരങ്ങാടി നിയോജക മണ്ഡലം കെഎംസിസി സംഘടിപ്പിച്ച സംഗീത രാവ് അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധമായ സൂഫി ഇശലുകളുടെയും പവിത്രമായ അനുരാഗ വരികളുടെയും വിസ്മയം തീര്‍ത്തു. പ്രമുഖ ഗസല്‍ ഗായകന് ജാബിര്‍ സുലൈമും സി ടിവി ഫെയിം ലിബിന് സ്കറിയയും വേദിയില്‍ നിന്ന് ഉരുവിടുന്ന സംഗീതവചസുകളോരോന്നും സദസ് ഹൃദയംകൊണ്ട് ഏറ്റുപാടുകയായിരുന്നു.
പ്രമുഖ ഗായകരും കെഎംസിസി ഭാരവാഹികളുമായ ആശിഖ് പുതുപ്പറമ്പും ശിഹാബ് എടരിക്കോടും റാഫി മഞ്ചേരിയും ചേര്‍ന്നതോടെ ഗസല്‍ രാവ് മധുരമൂറുന്ന ഇശല്വിരുന്നായി മാറി. ആനന്ദത്തിന്റെ മാസ്മരിക ലോകത്തേക്ക് സദസിനെ കൂട്ടിക്കൊണ്ടുപോയ ‘സൂഫിയാന’ ആസ്വാദനത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. സൂഫി സംഗീത സാഗരത്തില്‍ കെഎംസിസി നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ക്ഷണിതാക്കളും ലയിച്ചുചേര്‍ന്നു. ‘സൂഫിയാന’യില്‍ പങ്കെടുത്തവര്‍ക്ക് മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ കൊടിഞ്ഞിയില്‍ ഉയരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഹ്യൂമാനിറ്റേറിയന്‍ സെന്ററിന്റെ സന്ദേശോപഹാരമായി മണ്ഡലം കെഎംസിസി വൃക്ഷത്തൈകള്‍ സമ്മാനിച്ചത് വേറിട്ട അനുഭവമായി.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി,അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി ടികെ അബ്ദുസ്സലാം, ഇസ്്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് എംപിഎം റഷീദ്,കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പൊന്നാനി,കോയ തിരുവത്ര,അന്‍വര്‍ ചുള്ളിമുണ്ട,നിസാമുദ്ദീന്‍ പനവൂര്‍,മൊയ്തുട്ടി വേളേരി,ഖാദര്‍ ഒളവട്ടൂര്‍, ഹനീഫ പടിഞ്ഞാറമൂല,മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍,ജനറല്‍ സെക്രട്ടറി കെകെ ഹംസക്കോയ,ട്രഷറര്‍ അഷ്റഫലി പുതുക്കിടി,ഭാരവാഹികളായ സാല്‍മി പരപ്പനങ്ങാടി,കുഞ്ഞിപ്പ മോങ്ങം ഉള്‍പ്പെടെ സംഘടനാ നേതാക്കളും വ്യവസായ പ്രമുഖരും നിറഞ്ഞുകവിഞ്ഞ സംഗീതാസ്വാദകരും പരിപാടിയെ ധന്യമാക്കി.
സുഹൈല്‍ ക്ലാരി,പിപി നൗഫല്‍ കോഴിച്ചെന,മുനീര്‍ തച്ചറക്കല്‍,മുഹമ്മദ്കുട്ടി ചെറുശ്ശോല,നാസര്‍ എടരിക്കോട്,ഇസ്ഹാഖ് പരപ്പനങ്ങാടി,ഇസ്മാഈല്‍ കക്കാട്,യൂസുഫ് മുക്കന്‍,മുഹമ്മദലി കൊടിഞ്ഞി,സുഹൈല്‍ കുണ്ടൂര്‍ നേതൃത്വംനല്കി. ആര്‍ജെ ജെയ്സല്‍ അവതാരകനായിരുന്നു.