സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള പ്രധാന ഗതാഗത പരിഹാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ റിപ്പോര്‍ട്ട് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഒമ്പത് സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തി.ഹ്രസ്വകാല നടപടികള്‍ (1-2 വര്‍ഷം): പീക് സമയത്ത് ഗതാഗതം കുറയ്ക്കുന്നതിനായി സ്കൂള്‍ ബസുകള്‍ വര്‍ധിപ്പിക്കുക,ജോലി സമയം ഇളവ്,വൈകീട്ട് ഷിഫ്റ്റുകള്‍,സ്കൂള്‍ സമയങ്ങള്‍ വ്യത്യാസപ്പെടുത്തല്‍ തുടങ്ങിയ നടപടി മാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
മധ്യകാലിക നടപടികള്‍ (3-5 വര്‍ഷം): ഗതാഗതക്കുരുക്ക് സമിതി വീണ്ടും സജീവമാക്കല്‍, പൊതുഗതാഗതം നിയന്ത്രിക്കുന്നതില്‍ റോഡുകളും ഭൂഗര്‍ഭ ഗതാഗതവും കൈകാര്യം ചെയ്യുന്ന പൊതു അതോറിറ്റിയുടെ പങ്ക് ശക്തിപ്പെടുത്തല്‍ എന്നിവയാണു പ്രധാനമായുമുള്ളത്. ദീര്‍ഘ കാലിക നടപടികള്‍ (5+വര്‍ഷം): റോഡ് നെറ്റ്വര്‍ക്കിന്റെ വികസനം,കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നാലാമത്തെ ഘടനാപരമായ പദ്ധതിയുടെ സ്വീകരണം,ആറാം,ഏഴാം റിങ് റോഡുകള്‍ പോലെയുള്ള പ്രധാന റോഡുകളുടെ മെച്ചപ്പെടുത്തലിനുള്ള പഠനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ധനകാര്യം,പൊതുമരാമത്ത്,വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനത്തിനും തുടര്‍ നടപടികള്‍ക്കും ആഭ്യന്തര മന്ത്രാലയം മേല്‍നോട്ടം വഹിക്കും. ഫലപ്രദമായ നിരീക്ഷണം ഉറപ്പാക്കിക്കൊണ്ട് ഓരോ ഏജന്‍സിയും പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കുവൈറ്റിലെ തുടര്‍ച്ചയായ ഗതാഗത പ്രശ്നങ്ങള്‍ക്ക് സമഗ്രവും പ്രായോഗികവും സുസ്ഥിരവുമായ ഒരു പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.