
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
കടമേരി: നാടിന്റെ നാനോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നതിലും ആവശ്യമായ സഹായ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും പ്രവാസികള്‍ നിര്‍വഹിക്കുന്ന സേവനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതാനെന്നും സ്വയം ഉരുകി തീരുമ്പോഴും മറ്റുള്ളവന് പ്രകാശം പരത്തുന്നവനാണ് പ്രവാസിയെന്നും മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ല പറഞ്ഞു. കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാമിയ ഗ്ലോബല്‍ മീറ്റ് (പ്രവാസി സംഗമം) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കഷ്ടത അനുഭവിച്ച പ്രവാസിയും ആധുനിക സൗകര്യങ്ങള്‍ അനുഭവിക്കുന്ന ഇന്നത്തെ പ്രവാസികളും നാടിന്റെ മുന്നേറ്റത്തില്‍ ഒരുപോലെ പങ്കുവഹിച്ചവരാണെന്നും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ നാടിനെയും സമൂഹത്തെയും മറക്കാത്ത പ്രവാസി സുകൃതങ്ങളുടെ കൂട്ടുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി.
കാമിയ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ കായക്കണ്ടി അധ്യക്ഷനായി. നാല്പത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസികളെയും പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയവരെയും നാട്ടിലെ പ്രായംചെന്ന മഹല്ല് പ്രതിനിധികളെയും ചടങ്ങില്‍ ആദരിച്ചു. പ്രമുഖ ട്രെയിനറും കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി മുന്‍ പ്രഫസറുമായ ഇസ്മായീല്‍ മരുതേരി മുഖ്യപ്രഭാഷണം നടത്തി.
ഇബ്രാഹീം മുറിച്ചാണ്ടി,മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജി,മഹ്മൂദ് ഹാജി,കെവി സലീം മാസ്റ്റര്‍,ഹാരിസ് മുറിച്ചാണ്ടി,ഏരത്ത് അബൂബക്കര്‍ ഹാജി,എംപി ഷാജഹാന്,കുരുട്ടി മൊയ്തു ഹാജി,മനാഫ് ഹമീദ്,ഇല്ല്യാസ് യുവി,ലത്തീഫ് പിവി,ഗഫൂര്‍ മുറിച്ചാണ്ടി,ജമാല്‍ കരുവാങ്കണ്ടി,അന്‍സാര്‍ കെപി,മഷൂദ് കെപി,മന്‍സൂര്‍ കെപി,നസീം വികെ പ്രസംഗിച്ചു. അബ്ദുല്‍ ബാസിത് കായക്കണ്ടി സ്വാഗതവും അകില് സവാദ് നന്ദിയും പറഞ്ഞു. ഇന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യുന്ന പുതുക്കി പണിത കാമിച്ചേരി ജുമാ മസ്ജിദിന്റെ സമര്‍പ്പണ ചടങ്ങ് വന്‍ വിജയമാക്കണമെന്ന് കാമിയ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.