
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മസ്കത്ത്: ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഇന്ത്യന്‍ എംബസിയുമായും അല്‍ ഭാജ് ബുക്സുമായും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നാലാമത് പുസ്തകോത്സവം ഇന്ന് തുടങ്ങും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ നടക്കുന്ന ബുക്ക് ഫെസ്റ്റ് വൈകുന്നേരം 5 മണിക്ക് ഇന്ത്യന്‍ സ്ഥാനപതി ജിവി ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. നാഷണല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.അലി സഊദ് അല്‍ ബിമാനി,കേണല്‍ അബ്ദുല്‍ വഹാബ് അബ്ദുല്‍ കരീം ഈസ അല്‍ ബലൂഷി,ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്മാന് സെയ്ദ് അഹമ്മദ് സല്മാന്,അല്‍ അന്‍സാരി ഗ്രൂപ്പ് സിഇഒ കിരണ്‍ ആഷര്‍,മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാകേഷ് ജോഷി പങ്കെടുക്കും.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഒമാനിലെ പുസ്തക പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്ന പുസ്തകോത്സവം ഡാര്‍സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ 17 വരെ നീണ്ടുനില്‍ക്കും. ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെയാണ് ബുക്ഫെസ്റ്റ്. ഇംഗ്ലീഷ്,അറബിക്,ഹിന്ദി,മലയാളം,തമിഴ്, ഗുജറാത്തി,തെലുങ്ക്,ബംഗാളി,ഉര്‍ദു തുടങ്ങിയ 12ലധികം ഭാഷകളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി ഒമാനിലെ മുന്‍നിര പുസ്തകവിതരണ സ്ഥാപനമായ അല്‍ ഭാജ് ബുക്സ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. പുസ്തകോത്സവത്തിന്റെ ഭാഗമാവാന്‍ സാധിച്ചത് വലിയ ആദരവാണെന്ന് അല്‍ ഭാജ് ബുക്സ് മാനേജിങ് ഡയരക്ടര്‍ ഷൗഖത്തലി പറഞ്ഞു. ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്മാന് ബാബു രാജേന്ദ്രന്,ജനറല്‍ സെക്രട്ടറി ഷക്കീല്‍ കോമോത്ത്,അല്‍ ഭാജ് ബുക്സിന്റെ മാനേജിങ് ഡയരക്ടര്‍ ഷൗഖത്തലി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.