
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ജില്ലാ മുസ്ലിംലീഗ് നേതാക്കള്‍ക്ക് ഊഷ്മള സ്വീകരണം നല്കി
അബുദാബി: പാലക്കാട് ജില്ലാ മുസ്ലിംലീഗ് നേതാക്കള്‍ക്ക് അബുദാബിയില്‍ ജില്ലാ കെഎംസിസി സ്വീകരണം നല്കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സ്നേഹ സംഗമത്തില്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം,ജനറല്‍ സെക്രട്ടറി അഡ്വ.ടിഎ സിദ്ദീഖ്,ട്രഷറര്‍ സലാം മാസ്റ്റര്‍,മുന്‍ യൂത്ത്ലീഗ് ട്രഷറര്‍ ഹസന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടില്‍ അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം മുഖ്യപ്രഭാഷണവും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ആമുഖഭാഷണം നിര്‍വഹിച്ചു.
അഡ്വ.ടിഎ സിദ്ദീഖ്,സലാം മാസ്റ്റര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. അബുദാബി കെഎംസിസി സെക്രട്ടറി അന്‍വര്‍ ചുള്ളിമുണ്ട,പാലക്കാട് ജില്ലാ വനിതാലീഗ് പ്രസിഡന്റ് ജമീല ടീച്ചര്‍ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ നടുവില്‍,സെക്രട്ടറിമാരായ ഇ.ടി.എം സുനീര്‍,ഷറഫുദ്ദീന് കുപ്പം,ഐഐസി ആക്ടിങ് ജനറല്‍ സെക്രട്ടറി ഹുസൈന് സികെ,വൈസ് പ്രസിഡന്റ് സി.സമീര്‍,ഇസ്ലാമിക് സെന്റര്‍ സെക്രട്ടറിമാരായ ജാഫര്‍ കുറ്റിക്കോട്,സുനീര്‍ ചുണ്ടമ്പറ്റ പങ്കെടുത്തു. കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കണ്ടമ്പാടി സ്വാഗതവും ട്രഷറര്‍ ഉനൈസ് കുമരനല്ലൂര്‍ നന്ദിയും പറഞ്ഞു. റഫീഖ് മിഷ്കാത്തി ഖിറാഅത്ത് നടത്തി.
ജില്ലാ കമ്മിറ്റി മെയ് 31ന് സംഘടിപ്പിക്കുന്ന ‘അബുദാബി സൂപ്പര്‍ കപ്പ്’ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രധാന സ്പോണ്സര് കെവിഎ റഹ്മാന്,അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങലിന് നല്കി് പ്രകാശനം ചെയ്തു. കുട്ടികള്‍ക്കായി നടത്തിയ പെന്‍സില്‍ ഡ്രോയിങ്ങ് മത്സരങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി ജസ്ന ജമാല്‍,അമാന ഫാത്തിമ,നഹ്ല നൂറിന്,മിന്‍ഹ ഫാത്തിമ,അലന ഫാത്തിമ,ഇസ്സ മോഹവിഷ്വിജയികളായി.