
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: കെട്ടിടങ്ങളില്‍ ഗ്യാസ് ജോലികളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ അബുദാബി ഊര്‍ജ വകുപ്പ് തീരുമാനിച്ചു. ഫ്രീ സോണുകളില്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളിലെ എല്ലാ ഗ്യാസ് പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം ഊര്‍ജ വകുപ്പിനായിരിക്കും. കൃത്യമായ പ്രവര്‍ത്തന,അറ്റകുറ്റപ്പണി ലോഗുകള്‍ സൂക്ഷിക്കുക,ആവശ്യപ്പെടുമ്പോള്‍ സാക്ഷ്യപ്പെടുത്തിയ സാങ്കേതിക പദ്ധതികള്‍ സമര്‍പ്പിക്കുക,ഗ്യാസ് സിസ്റ്റങ്ങളിലെ പിഴവുകളോ ചോര്‍ച്ചയോ ഉടനടി അറിയിക്കണം. അംഗീകൃത പെര്‍മിറ്റുകള്‍,ലൈസന്‍സുകള്‍,രേഖകള്‍ എന്നിവയ്ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഫോമുകള്‍ അടങ്ങുന്ന പ്രമാണം സൂക്ഷിക്കണം. കേന്ദ്ര വാതക ശൃംഖലയുള്ള കെട്ടിടങ്ങളില്‍ ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. സജീവമായ ഭൂഗര്‍ഭ കണക്ഷനുകളുള്ള കെട്ടിടങ്ങളില്‍ ഗ്യാസ് സംഭരണ ടാങ്കുകള്‍ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്.