
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ‘ബിയോണ്ട് ദി ബാഡ്ജ്:എന്‍വിഷന്‍ ദി നെക്സ്റ്റ് എറ ഓഫ് പൊലീസിങ്’ എന്ന പ്രമേയത്തില്‍ ത്രിദിന ലോക പൊലീസ് ഉച്ചകോടിക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രൗഢ തുടക്കം. ലോകമെമ്പാടുമുള്ള നിയമ നിര്‍വഹണ ഏജന്‍സികള്‍, നയരൂപകര്‍ത്താക്കള്‍,അന്താരാഷ്ട്ര സംഘടനകള്‍, സുരക്ഷാ വിദഗ്ധര്‍ എന്നിവരുടെ ഉന്നതതല പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 300ലധികം അന്താരാഷ്ട്ര പ്രഭാഷകരുടെയും വിദഗ്ധരുടെയും പങ്കാളിത്തത്തോടെ ആധുനിക സുരക്ഷാ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതാണ് ഉച്ചകോടി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം അധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. സൈബര്‍ സുരക്ഷ, സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടല്,പൊലീസ് പ്രവര്‍ത്തനങ്ങളില്‍ കൃത്രിമ ബുദ്ധിയുടെ സംയോജനം,സാമൂഹിക സുരക്ഷ,ഉയര്‍ന്നുവരുന്ന സുരക്ഷാ ഭീഷണികള്‍ എന്നിവയുള്‍പ്പെടെ പൊലീസിങ്ങിന്റെ ഭാവി രൂപപ്പെടുത്തുന്ന നിരവധി നിര്‍ണായക വിഷയങ്ങള്‍ ഈ വര്‍ഷത്തെ ഉച്ചകോടി ചര്‍ച്ച ചെയ്യും.
ആഗോള നിയമ നിര്‍വഹണ സ്ഥാപനങ്ങള്‍ക്കിടയില്‍ അന്താരാഷ്ട്ര സഹകരണവും മികച്ച രീതികളുടെ കൈമാറ്റവും വളര്‍ത്തുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് ഉച്ചകോടി 15ന് സമാപിക്കും. പ്രഭാവം നിറഞ്ഞ അന്താരാഷ്ട്ര ഉച്ചകോടിയിലൂടെ ലോകമെമ്പാടുമുള്ള സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തി,വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭീഷണികളെ മുന്‍കൂട്ടി കാണുന്നതിനും പ്രതിരോധിക്കുന്നതിനുമാണ് ഉച്ചകോടിയെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരി പറഞ്ഞു.
ഇറാക്ലി ബെറിഡ്സെ (യുണിക്രൈ),മൈക്കല്‍ ലെവിന്‍ (ദുബൈയിലെ യുഎസ് കോണ്‍സുലേറ്റ്), മനുഷ്യക്കടത്ത് ആക്ടിവിസ്റ്റ് തെരേസ ഫ്ളോറസ്, സൈബര്‍ കുറ്റകൃത്യ വിദഗ്ധന്‍ ഡോ.ചാരിസ് സാവ്വിഡെസ്,ധാര്‍മിക ഉപദേഷ്ടാവ് ജിമെന വിവേറോസ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.