
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷ ഭാഗമായി ഈ മാസം 17,18 തീയതികളില്‍ നടക്കുന്ന എക്സ്പോ 2020 മ്യൂസിയം ആന്റ് ഗാര്ഡന് ഇന്‍ ദി സ്കൈയിലേക്ക് ദുബൈ എക്സ്പോ സിറ്റി സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 6 മണി വരെ മാന്ത്രിക അന്തരീക്ഷത്തെ ആസ്വദിക്കാനുള്ള അനിര്‍വചനീയമായ അനുഭൂതി പകരാന്‍ സന്ദര്‍ശകരെ എക്സ്പോ ഭാഗ്യചിഹ്നങ്ങളായ റാഷിദും ലത്തീഫയും കാത്തിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വാരാന്ത്യത്തില്‍, മറ്റൊരു പ്രധാന ആകര്‍ഷകമായ ഗാര്ഡന് ഇന്‍ ദി സ്കൈയും സൗജന്യമായി തുറന്നുവെക്കും. 55 മീറ്റര്‍ കറങ്ങുന്ന നിരീക്ഷണ പ്ലാറ്റ്ഫോമില്‍ നിന്ന് ദുബൈ എക്സ്പോ സിറ്റിക്ക് അപ്പുറമുള്ള അതിശയിപ്പിക്കുന്ന പനോരമിക് കാഴ്ച സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാമെന്ന് ദുബൈ എക്സ്പോ സിറ്റി ചീഫ് എജ്യൂക്കേഷന്‍ ആന്റ് കള്‍ച്ചര്‍ മര്‍ജന്‍ ഫറൈദൂണി പറഞ്ഞു. ‘മ്യൂസിയങ്ങള്‍ ചരിത്രത്തെ സംരക്ഷിക്കുന്ന സ്ഥലങ്ങള്‍ മാത്രമല്ല; നമ്മള് ആരാണെന്നും എവിടെയായിരുന്നുവെന്നും എവിടേക്കാണ് പോകുന്നതെന്നും പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.