
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
റിയാദ്: മലപ്പുറം മണ്ഡലം റിയാദ് കെഎംസിസി ‘എസ്പെരന്‍സാ’ സീസണ് രണ്ടിന്റെ ഭാഗമായി ‘വഖഫിനെ അറിയാം,വിജയിക്കാം’ എന്ന ശീര്‍ഷകത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ കെഎംസിസി മണ്ഡലം കമ്മിറ്റികളുടെയും ഇതര സംഘടനകളുടെയും ടീമുകള്‍ പങ്കെടുത്തു. പ്രിലിമിനറി റൗണ്ട് മത്സരത്തിന് ശേഷം യോഗ്യത നേടിയ ആറ് ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. 60 ചോദ്യങ്ങളടങ്ങിയ അഞ്ച് റൗണ്ട് മത്സരത്തിലെ ചോദ്യങ്ങളെല്ലാം വഖഫ്,വഖഫ് ഭേദഗതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു.
മത്സരത്തില്‍ യഥാക്രമം തനിമ സാംസ്കാരിക വേദി ഒന്നാം സ്ഥാനവും സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ രണ്ടാം സ്ഥാനവും കെഎംസിസി വണ്ടൂര്‍ മണ്ഡലം മൂന്നാം സ്ഥാനവും നേടി. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി അധ്യക്ഷനായി. സല്മാന് അബ്ദുല്‍ റാസിഖ്,അമീറലി പൂക്കോട്ടൂര്‍,യൂനുസ് തോട്ടത്തില്‍,യൂനുസ് കൈതക്കോടന്‍ മത്സരം നിയന്ത്രിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ,ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര,മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്കി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട,റഫീഖ് മഞ്ചേരി, ജില്ലാ ഭാരവാഹികളായ ശരീഫ് അരീക്കോട്,യൂനുസ് നാണത്ത്,നജ്മുദ്ദീന് മഞ്ഞളാംകുഴി പ്രസംഗിച്ചു. ട്രഷറര്‍ മുജീബ് പൂക്കോട്ടൂര്‍ നന്ദി അറിയിച്ചു. മണ്ഡലം ഭാരവാഹികളായ നാസര്‍ ഉമ്മാട്ട്, റഫീഖ് ഒപി,ഷാജിദ്,ഷറഫു പൂക്കോട്ടൂര്‍ നേതൃത്വം നല്കി.