
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: കൊണ്ടോട്ടി കെഎംസിസി ജൂണ്‍ ഒന്നിന് സംഘടിപ്പിക്കുന്ന എജ്യുവിഷന്‍ കരിയര്‍ ആന്റ് പാരന്റ്ിങ് വര്‍ക്ഷോപ്പിന്റെ പോസ്റ്റര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഐഐസി ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്, കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍,ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കെഎംസിസി സംസ്ഥാന സെക്രട്ടറി ഖാദര്‍ ഒളവട്ടൂര്‍,ജില്ലാ ജനറല്‍ സെക്രട്ടറി കെകെ ഹംസക്കോയ,ട്രഷറര്‍ അഷ്റഫ് പുതുക്കിടി പ്രസംഗിച്ചു.
പരിപാടി വന്‍ വിജയമാക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്,കെഎംസിസി സംസ്ഥാന സെക്രട്ടറി അഷ്റഫ് പൊന്നാനി പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് മിജുവാദ് പുളിക്കല്‍ അധ്യക്ഷനായി. ഫൈസല്‍ പുത്തൂര്‍,അബ്ദുറഹ്മാന് ഓമാനൂര്‍,ഇസ്മായീല്‍ ഐക്കരപ്പടി,ഗുല്‍സാര്‍,മുഹ്സിന് ടിസി,നാസര്‍ കൊണ്ടോട്ടി പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അജാസ് പരിപാടികള്‍ വിശദീകരിച്ചു. വിദ്യാര്‍ഥികളുടെ കരിയര്‍ നിര്‍ണയത്തില്‍ ദിശാബോധം നല്കുകയാണ്പരിപാടിയുടെ ലക്ഷ്യം.