
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അല്‍ഐന്‍: ഇന്റര്‍നാഷണല്‍ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ഫെഡറേഷന് (ഐഎംഎംഎഎഫ്) സംഘടിപ്പിക്കുന്ന ആറാമത് യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ജൂലൈ 21 മുതല്‍ 27 വരെ അല്‍ ഐന്‍ കണ്വന്ഷന് സെന്ററില്‍ നടക്കും. യുഎഇ ജിയുജിറ്റ്സു,മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ഫെഡറേഷന് എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പിന് യുഎഇ ആതിഥേയത്വം വഹിക്കുന്നത്. 60 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ പുരുഷ-വനിതാ താരങ്ങള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പിനാണ് അല്‍ഐന്‍ വേദിയാകുന്നത്.