
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: റിയാദില്‍ ഇന്ന് നടന്ന ഗള്‍ഫ്-യുഎസ് ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇ സംഘത്തെ നയിച്ചു. ജിസിസിയും യുഎസും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ഉച്ചകോടി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) നേതാക്കളും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്ത യോഗത്തില്‍ സമീപകാല പ്രാദേശിക,അന്തര്‍ദേശീയ സംഭവങ്ങളെക്കുറിച്ചും മേഖലയിലുടനീളം സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് ഇരു ഹറമുകളുടെയും സേവകന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഉദ് രാജാവിന് ശൈഖ് ഖാലിദ് ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു. നിലവിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും പ്രധാന മേഖലകളിലെ നിരന്തര വളര്‍ച്ചക്കും പുരോഗതിക്കും ഉച്ചകോടി സഹായിക്കുമെന്നും ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.