
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രവേശന വിലക്ക്
അബുദാബി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് അബുദാബിയിലെ ദ്വീപിലേക്ക് വലിയ വാഹനങ്ങള്‍ക്കും തൊഴിലാളികളുടെ ബസുകള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി അബുദാബി ഗതാഗത അതോറിറ്റി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രവേശന വിലക്കുള്ളത്. പ്രധാന രാഷ്ട്രനേതാക്കള്‍ എത്തുമ്പോഴും ദേശീയ പരിപാടികള്‍ നടക്കുമ്പോഴും നഗരത്തിലെ ഗതാഗതം മികച്ച രീതിയില്‍ നിയന്ത്രിക്കുന്നതിന് അധികൃതര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കാറുണ്ട്. ചരിത്രപ്രധാന സ്ഥലങ്ങള്‍ ട്രംപ് സന്ദര്‍ശിക്കുന്നതിനാല്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാന നഗരിയില്‍ സജ്ജീകരിച്ചിട്ടുള്ളത്.