
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: അബുദാബി മുനിസിപ്പാലിറ്റിയുടെയും ഗതാഗത വകുപ്പിന്റെയും നേതൃത്വത്തില്‍ ‘എന്റെ നഗരം കൂടുതല്‍ മനോഹരമാണ്’ എന്ന ശീര്‍ഷകത്തില്‍ സമൂഹ അവബോധ പരിപാടി സംഘടിപ്പി ച്ചു. നഗരത്തിന്റെ മനോഹരമായ പൊതുരൂപവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ സജീവമായി സംഭാ വന നല്കാന് അതിലെ അംഗങ്ങളെ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പൊതു-സ്വകാര്യ സൗകര്യങ്ങളും നാഗരിക രൂപവും സംരക്ഷിക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മക രൂപം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനുമുള്ള നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ബോധവത്കരണം നടത്തുന്നത്.
കടലാസുകളും ബാഗുകളും പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കു ന്നതിനെക്കുറിച്ചുമുള്ള ബോധവത്കരണവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടനുബന്ധിച്ചു വിവിധ പ്രദേശങ്ങളില്‍ ശുചീകരണ കാമ്പയിന് സംഘടിപ്പിച്ചു. അബുദാബി സിറ്റി മുനിസിപ്പാലിറ്റി സമൂഹ ത്തിലെ എല്ലാ അംഗങ്ങളോടും പരിസ്ഥിതി,നഗരങ്ങള്‍,പൊതുസൗകര്യങ്ങള്‍ എന്നിവയോടുള്ള സാമൂഹി ക ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ എല്ലാവരും സന്നദ്ധരാവണമെന്ന് അധികൃര്‍ ആവശ്യപ്പെട്ടു. സൗന്ദര്യാത്മക ഭൂപ്രകൃതി വര്‍ധിപ്പിക്കുന്നതിന് സംഭാവന നല്‍കുന്നതിലൂടെയും, പൊതുരൂപവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നതിലൂടെയും അബുദാബി നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും പൊതുഭംഗി സംരക്ഷിക്കുന്നതിന് സഹകരിക്കണമെന്ന് നഗരസഭ ആഹ്വാനം ചെയ്തു.