
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: നാളെ മുതല്‍ മെയ് 26 വരെ നടക്കുന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ യുഎഇ ദേശീയ ചെസ് ടീമംഗവും ഷാര്‍ജ കള്‍ച്ചറല്‍ ആന്റ് ചെസ് ക്ലബ്ബ് താരവുമായ ഗ്രാന്റ് മാസ്റ്റര്‍ സലീം അബ്ദുറഹ്മാന് പങ്കെടുക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 60 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 350 പുരുഷ,വനിതാ താരങ്ങള്‍ മാറ്റുരക്കും. യുഎഇ ദേശീയ സംഘത്തെ സലീം അബ്ദുറഹ്മാന് നയിക്കും. വനിതാ ഗ്രാന്റ് മാസ്റ്റര്‍ റൗള അല്‍ സെര്‍ക്കല്‍,ഉമര്‍ നുഅ്മാന്,ഉമ്രാന് അല്‍ ഹൊസാനി,ഇബ്രാഹീം സുല്‍ത്താന്‍ തുടങ്ങിയ നിരവധി ദേശീയ താരങ്ങള്‍ യുഎഇ ടീമിലുണ്ട്.