
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎഇയുടെ അഭിമാനം വാനോളമുയര്‍ത്തിയ ബഹിരാകാശ യാത്രികരുമായി കൂടിക്കാഴ്ച നടത്തി. ഹസ്സ അല്‍ മന്‍സൂരി,സുല്‍ത്താന്‍ അല്‍ നെയാദി എന്നിവരുമായാണ് യുഎഇ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയത്. 2019 സെപ്തംബറില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എട്ട് ദിവസം ചെലവഴിച്ച അല്‍ മന്‍സൂരി ബഹിരാകാശത്തെത്തിയ ആദ്യത്തെ ഇമാറാത്തിയാണ്. 2023ല്‍ ആറ് മാസം ബഹിരാകാശത്ത് ചിലവഴിച്ച ആദ്യ അറബ് വംശജനായിരുന്നു അല്‍ നെയാദി. നാസയില്‍ നിന്ന് ബിരുദം നേടിയ ആദ്യ അറബ് വനിതയാണ് നൂറ അല്‍ മത്രോഷിയും സഹ ബിരുദധാരിമുഹമ്മദ് അല്‍ മുല്ലയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇരുവരും ചന്ദ്രനിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ്. യുഎഇയുടെ യശസ്സുയര്‍ത്തിയ നാലു ബഹിരാകാശ ദൗത്യാംഗങ്ങളെയും ട്രംപ് അനുമോദിച്ചു.