
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎഇയില്‍; പ്രസിഡന്റ് ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: മിഡിലീസ്റ്റിലും ലോകമെമ്പാടും സമാധാനവും സ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ നിരന്തര ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗള്‍ഫ് സന്ദര്‍ശന ഭാഗമായി ഇന്നലെ യുഎഇയിലെത്തിയ യുഎസ് പ്രസിഡന്റ് അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായി പ്രാദേശിക സംഘര്‍ഷം തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, പരസ്പര ആശങ്കയുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും അവര്‍ അഭിസംബോധന ചെയ്തു. ബൃഹത്തായ അന്താരാഷ്ട്ര സഹകരണത്തിലൂടെ ആഗോള സ്ഥിരതയും സമാധാനവും വികസനനവുമാണ് യുഎഇയുടെ താല്പര്യമെന്നും ഇതിനുള്ള അചഞ്ചലമായ പിന്തുണയോട് യോജിക്കുന്നുവെന്നും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദും കൂടിക്കാഴ്ചയില്‍ പങ്കുവച്ചു. പ്രാദേശികമായും ആഗോളതലത്തിലും സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നല്‍കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇരു രാജ്യങ്ങളുടെയും അവരുടെ ജനങ്ങളുടെയും പ്രയോജനത്തിനായി സൗഹൃദം ശക്തിപ്പെടുത്തുന്നത് തുടരാന്‍ യുഎഇ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 50 വര്‍ഷത്തിലേറെയായി യുഎഇയും യുഎസും പരസ്പര വിശ്വാസം,ബഹുമാനം,പരസ്പര താല്പര്യങ്ങളുടെ പങ്കുവെയ്പ്പ്് എന്നിവയില്‍ അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദം ആസ്വദിച്ചുവരികയാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് വ്യക്തമാക്കി. ഇക്കാര്യത്തില്‍,രാഷ്ട്രീയ,സാമ്പത്തിക,സാംസ്കാരിക മേഖലകളിലുടനീളം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നീണ്ട ചരിത്രം അദ്ദേഹം വിവരിച്ചു.
യുഎഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്താനും ഇരു നേതാക്കളും ധാരണയായി. പുതിയ സമ്പദ്വ്യവസ്ഥ,നൂതന സാങ്കേതിക വിദ്യ,കൃത്രിമബുദ്ധി എന്നീ മേഖലകളില്‍ യുഎഇയും യുഎസും തമ്മിലുള്ള ഭാവി കേന്ദ്രീകൃത പങ്കാളിത്തം ട്രംപിന്റെ പിന്തുണയോടെ ശക്തിപ്രാപിക്കുമെന്ന് ശൈഖ് മുഹമ്മദ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. യുഎഇയും യുഎസും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്നും കൂടുതല്‍ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തെ പ്രശംസിച്ചു. അബുദാബി ആസ്ഥാനമായുള്ള ഒരു എഐ കാമ്പസിനുള്ളില്‍ സ്ഥാപിക്കുന്ന പുതിയ 1ജിഡബ്ല്യു എഐ ക്ലസ്റ്ററിന്റെ ഉദ്ഘാടനവും ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്ന് എഐ,മൈക്രോ ചിപ്പുകള്‍,വ്യവസായം,ഇന്ധനം,സുരക്ഷ തുടങ്ങിയ തന്ത്രപ്രധാനമായ കരാറുകളില്‍ ഇരുരാഷ്ട്ര നേതാക്കളും ഒപ്പുവെയ്ക്കും.