സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ദുബൈ: കുടുംബ ബിസിനസുകളുടെ വളര്‍ച്ചയും തലമുറകളിലേക്കുള്ള കൈമാറ്റവും ലക്ഷ്യമാക്കി ദുബൈയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അമിഗാസ് ഹോള്‍ഡിങ്ങിന്റെ നേതൃത്വത്തില്‍ ‘തലമുറകളിലൂടെയുള്ള ബിസിനസ് വളര്‍ച്ചയും ബിസിനസില്‍ സുഗമമായ പിന്തുടര്ച്ചയ്ക്കുള്ള മാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ ദുബൈ ഫ്ളോറ ഇന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നിരവധി മലയാളി സംരംഭകര്‍ പങ്കെടുത്തു.
ബിസിനസ്,കോര്‍പ്പറേറ്റ് നിയമ വിദഗ്ധനും എബിഎസ് പാര്‍ട്ണേഴ്സ് ലീഗല്‍ കോണ്‍സള്‍ട്ടന്റ്സിന്റെ മാനേജിങ് പാര്‍ട്ണറുമായ അഡ്വ.അജ്മല്ഖാന് നടക്കല്‍,യുഎഇ ലൈസന്‍സ്ഡ് ഓഡിറ്ററും ഐസിഎഐ ദുബൈ ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സിഎ വിജയ മോഹന്‍,പ്രമുഖ കുടുംബ ബിസിനസ് കോച്ചും തന്ത്രജ്ഞനും ബിഎന്‍ഐ കോയമ്പത്തൂര്‍ എക്സിക്യൂട്ടീവ് ഡയരക്ടറുമായ സി.മുഹമ്മദ് നിസാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. കുടുംബ ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികള്‍,തലമുറമാറ്റം സുഗമമായി നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സുതാര്യമായ നടപടിക്രമങ്ങള്‍,സാമ്പത്തികപരവും നിയമപരവുമായ കാര്യങ്ങളില്‍ പുലര്‍ത്തേണ്ട ശ്രദ്ധ, ഇതിനായുള്ള ഫലപ്രദമായ തന്ത്രങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ സെമിനാര്‍ വിശദമായി ചര്‍ച്ച ചെയ്തു. എബിഎസ് പാര്‍ട്ണേഴ്സ് ലീഗല്‍ കോണ്‍സള്‍ട്ടന്റ്സ്,ഇവാസ് കോണ്‍സ്റ്റന്റ്,പ്രൈം സ്ട്രാറ്റജി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഐപിഎ ചെയര്മാന് റിയാസ് കില്ട്ടന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലിന്‍ഡ് ട്രെയ്ജിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയരക്ടര്‍ ഫമീബ് മുഹമ്മദ് മോഡറേറ്ററും പ്രൈം സ്ട്രാറ്റജി ഗ്രൂപ്പ് എംഡി അഡ്വ.ഹാഷിം പി അബൂബക്കര്‍ കോര്‍ഡിനേറ്ററുമായിരുന്നു. ഷംസുദ്ദീന് ഫൈന്‍ ടൂള്‍സ് സ്വാഗതവും ഹാരിസ് കാട്ടകത്ത് നന്ദിയും പറഞ്ഞു.