സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ഫുജൈറ: ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ്കുമാര്‍ ശിവനും നയതന്ത്ര സംഘവും ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് സന്ദര്‍ശിച്ചു. പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്,ജനറല്‍ സെക്രട്ടറി സഞ്ജീവ് മേനോന് എന്നിവര്‍ ചേര്‍ന്ന് കോണ്‍സുലര്‍ ജനറലിനെ സ്വീകരിച്ചു. കോണ്‍സുല്‍ ലേബര്‍ പബിത്ര കുമാര്‍ മജുന്ദാര്,കോണ്‍സുല്‍ ജനറല്‍ സെക്രട്ടറി സലീന, കോണ്‍സുല്‍ (ഇക്കണോമിക് ആന്റ് ട്രേഡ്) ബിജി കൃഷ്ണന് എന്നിവര്‍ കോണ്‍സുല്‍ ജനറലിനെ അനുഗമിച്ചെത്തി.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ ഒരുക്കിയ കൂടിക്കാഴ്ചയിലും അത്താഴ വിരുന്നിലും കോണ്‍സുല്‍ ജനറല്‍,അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ഐഎസ്സി ഭാരവാഹികളും ഫുജൈറയിലെ നൂറോളം വ്യവസായ പ്രമുഖരും പങ്കെടുത്തു. കോണ്‍സുല്‍ ജനറലുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. . യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള സേവനങ്ങള്‍ ലളിതമാക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. പാസ്പോര്‍ട്ട് പുതുക്കുന്നതില്‍ നിലവിലുള്ള കാലതാമസം ലഘൂകരിക്കും. തത്കാല്‍ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനം തേടുന്നവര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്നും സതീഷ് കുമാര്‍ ശിവന് വ്യക്തമാക്കി.
കൂടാതെ ലേബര്‍ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍,ഇന്‍ഷുറന്‍സ് തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു. സോഷ്യല്‍ ക്ലബ്ബിലെ കോണ്‍സുല്‍ സേവനങ്ങളെ കുറിച്ചും പാസ്പോര്‍ട്ട് സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കോണ്‍സുല്‍ ജനറല്‍ ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ സന്ദര്‍ശനം സോഷ്യല്‍ ക്ലബ്ബ് ഭാരവാഹികള്‍ക്കും ഫുജൈറയിലെ വിവിധ സംഘടനാ ഭാരവാഹികള്‍ക്കും സംരംഭകര്‍ക്കും ആവേശം പകര്‍ന്നു.
ഐഎസ്സി അഡൈ്വസര്‍ നാസിറുദ്ദീന്‍,ഭാരവാഹികളായ ജോജി മണ്ഡപത്തില്‍,പ്രദീപ് കുമാര്‍,അഡ്വ.മുഹമ്മദലി,വിഎം സിറാജ്,മനാഫ് ഒളകര,അഷോക് മുല്‍ചന്ദാനി,അജിത്കുമാര്‍ ഗോപിനാഥ്,ചിഞ്ചു ലാസര്‍,അനീഷ് ആന്റണി,ഇസ്ഹാഖ് പാലാഴി,പ്രസാദ് ചില്മു,ലേഡീസ് ഫോറം ഭാരവാഹികളായ സവിത കെ നായര്‍,സബ്ന അബ്ദുറഹ്്മാന് സ്വീകണത്തിന് നേതൃത്വം നല്കി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ പൂര്‍ണ വാഗ്ദാനം ചെയ്താണ് മൂന്നു മണിക്കൂര്‍ ചിലവഴിച്ച കോണ്‍സുല്‍ ജനറലും സംഘവുംമടങ്ങിയത്.