
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’ എന്ന സന്ദേശവുമായി ഷാര്‍ജ പൊലീസ് സുരക്ഷാ ബോധവത്കരണത്തിന് തുടക്കം. പൊതുജന സുരക്ഷാ അവബോധം വളര്‍ത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ് കോംപ്രിഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ബോധവത്കരണം സംഘടിപ്പിക്കുന്നത്. ഈ മാസം അവസാനം വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വാഹന സംബന്ധമായ കുറ്റകൃത്യങ്ങളായ നശീകരണ പ്രവര്‍ത്തനങ്ങള്‍,മോഷണം എന്നിവ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കും.
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ നിന്നും പുറത്തേക്ക് വ്യക്തമായി കാണുന്ന വിധം സൂക്ഷിക്കുന്നത് അപകടകരമായ ശീലമാണെന്ന് സമഗ്ര പൊലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഹമദ് ബിന്‍ ഖസ്മൗല് മുന്നറിയിപ്പ് നല്കി. ഇത്തരം അശ്രദ്ധ കുറ്റവാളികള്‍ക്ക് ചൂഷണം ചെയ്യാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനങ്ങള്‍ക്കുള്ളില്‍ വാലറ്റുകള്‍,ഫോണുകള്‍,ബാഗുകള്‍ തുടങ്ങിയവ വെക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇത്തരം സംഭവങ്ങള്‍ മോഷണത്തിന് എളുപ്പമുള്ള ലക്ഷ്യങ്ങളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടതിന്റെയും സുരക്ഷിതമായ രീതികള്‍ സ്വീകരിക്കാന്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം കേണല്‍ ബിന്‍ ഖസ്മൗല് വ്യക്തമാക്കി. വാഹന ഉടമകള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കാഴ്ചയില്‍ വയ്ക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും എല്ലാ ഡോറുകളും വിന്റോകകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അലാറം സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നിലവിലുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ക്കും കാമ്പയിന് അപ്ഡേറ്റുകള്‍ക്കുമായി ഷാര്‍ജ പൊലീസി ന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും അല്ലാത്ത സാഹചര്യങ്ങളില്‍ 901 എന്ന നമ്പറിലും വിളിച്ച് മോഷണമോ കുറ്റകൃത്ര്യങ്ങളോ സംബന്ധിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.