
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബൂദാബി: ഗസ്സയിലെ ജനം പട്ടിണി കിടക്കുകയാണെന്നും ഫലസ്തീന് സഹായം നല്‍കേണ്ടതുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസത്തോടെ ഗസ്സയില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രാഈലി പദ്ധതിയെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അടുത്ത മാസത്തോടെ ഏതാനും നല്ല കാര്യങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ട്രംപിന്റെ മറുപടി. ഫലസ്തീനികളെ നമ്മള് സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പേര് ഗസ്സയില്‍ പട്ടിണി കിടക്കുന്നുണ്ട്. അതിനാല്‍ രണ്ട് വശവും നമ്മള് നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ഇസ്രാഈല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയും കൈവന്നിട്ടില്ല. വെടനിര്‍ത്തല്‍, ബന്ദി കൈമാറ്റ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലെന്ന് ഇസ്രാഈലി മാധ്യമം ഹാറെറ്റ്സ് അറിയിച്ചു. ഹമാസിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ട് ഇസ്രാഈല്‍ ആക്രമണം നടത്തിയതും ഗസ്സയ്ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം ശക്തമാക്കിയതും അമേരിക്കന്‍ നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിക്കാത്തതുമാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായി പറയുന്നത്.