
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: കൂടുതല്‍ സമ്പന്നമായ ഭാവി വളര്‍ത്തിയെടുക്കാനുള്ള ഇരു രാജ്യങ്ങളുടെയും ദൃഢനിശ്ചയത്തെ പിന്തുണയ്ക്കുന്നതിനാണ് തന്റെ യുഎഇ സന്ദര്‍ശനമെന്നാണ് ഇന്നലെ ട്രംപ് മടങ്ങും മുമ്പ് പറഞ്ഞത്. രണ്ടാമതും അധികാരമേറ്റ ശേഷം തന്റെ ആദ്യ സന്ദര്‍ശനം മിഡിലീസ്റ്റിലേക്ക് ഷെഡ്യൂള്‍ ചെയ്തതിന്റെ പിന്നില്‍ ട്രംപിന്റെ കണ്ണ് പ്രധാനമായും യുഎഇ തന്നെയായിരുന്നു. മന്ദീഭവിക്കുന്ന അമേരിക്കന്‍ സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്താന്‍ വളര്‍ച്ച കൊതിച്ച് കാലത്തിനു മുമ്പേ കുതിക്കുന്ന യുഎഇയെ കൂട്ടിനു പിടിക്കണമെന്ന ട്രംപിന്റെ സ്ട്രാറ്റജി യുഎഇക്കും ഏറെ ഗുണം ചെയ്യുമെന്നു തന്നെയാണ് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. എഐ സമൂച്ചയം പോലെ അതിനൂതന സാങ്കേതിക വിദ്യയില്‍ യുഎഇ നേടിയ വിപ്ലവകരമായ വളര്‍ച്ചയ്ക്ക് ഗതിവേഗം നല്കാന് ട്രംപിന്റെ സന്ദര്‍ശനം ഗുണം ചെയ്യും. അതോടൊപ്പം നിക്ഷേപം,ഊര്‍ജം,വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരണം വികസിപ്പിക്കാനുള്ള അവസരങ്ങളും ട്രംപിന്റെ സന്ദര്‍ശനത്തിലൂടെ ഇരു രാജ്യങ്ങളും ഈ സന്ദര്‍ശനത്തിലൂടെ ഒരുക്കിയിട്ടുണ്ട്. വന്നത് വെറുതെയായില്ല എന്ന മട്ടില്‍ തന്നെയാണ് ട്രംപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്.
ട്രംപിനെ നേരിട്ട യാത്രയയക്കാന്‍ അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനിലും അമേരിക്കയുടെ വലിയ സഹകരണത്തിന്റെ സന്തോഷം പ്രകടമായിരുന്നു. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന് ബിന്‍ സായിദ് അല്‍ നഹ്യാന്,ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്,പ്രസിഡന്‍ഷ്യല്‍ കോടതിയിലെ വികസന, രക്തസാക്ഷി കുടുംബകാര്യ ഓഫീസ് ചെയര്മാന് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,പ്രസിഡന്‍ഷ്യല്‍ കോടതി ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന്,അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനും പ്രസിഡന്റ് കാര്യാലയത്തിന്റെ ചെയര്‍മാനുമായ ഡോ.അഹമ്മദ് മുബാറക് അല്‍ മസ്രൂയി,എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയര്മാന് ഖല്‍ദൂണ്‍ ഖലീഫ അല്‍ മുബാറക്,അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബ,നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ട്രംപിനെ യാത്രയയക്കാന്‍ എത്തിയിരുന്നു.
യുഎസ് പ്രസിഡന്റിനെ വഹിച്ച വിമാനം പുറപ്പെട്ടപ്പോള്‍ സൈനിക ജെറ്റുകള്‍ അകമ്പടി സേവിച്ചു. പറന്നുയരുന്നതിന് മുമ്പ് യുഎഇ വ്യോമാതിര്‍ത്തി വൃത്തിയാക്കുന്നതുവരെ വിമാനത്തെ അനുഗമിക്കാന്‍ സ്ക്വാഡ്രണ്‍ നേതാവ് യുഎസ് പ്രസിഡന്റിന്റെ അനുമതി തേടിയിരുന്നു.