
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
കുവൈത്ത് സിറ്റി: അബ്ബാസിയ്യ ഹസ്സാവി റോഡില്‍ തൂഫാ റസ്റ്റാറന്റിന് സമീപം വാഹനങ്ങള്‍ കത്തി നശിച്ചു. സമീപത്തെ ചവറു കൂമ്പാരത്തില്‍ നിന്നാണ് തീപടര്‍ന്നത്. വിവരമറിഞ്ഞ് തൊട്ടടുത്തുള്ള ജലീബ് അഗ്നിശമന സേനയും അബ്ബാസിയ പൊലീസും സംഭവ സ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടം നടന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിരവധി ഫ്ളാറ്റുകളുണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്.