
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
റാസല്‍ ഖൈമ: കഴിഞ്ഞ ദിവസം നിര്യാതനായ റാസല്‍ഖൈമ കെഎംസിസി മലപ്പുറം ജില്ലാ സിഎച്ച് സെന്റര്‍ കണ്‍വീനറും പൊന്നാനി മണ്ഡലം കെഎംസിസി മുന്‍ പ്രസിഡന്റുമായ ഹനീഫ് കോക്കൂറിന്റെ ഓര്‍മകളില്‍ വിതുമ്പി റാസല്‍ഖൈമയിലെ കെഎംസിസി പ്രവര്‍ത്തകര്‍. ജംഇയ്യത്തുല്‍ ഇമാമുല്‍ ബുഖാരിയില്‍ മയ്യിത്ത് നമസ്കാരത്തിനു ശേഷം ജില്ലാ കെഎസിസി സംഘടിപ്പിച്ച അനുസ്മരണ സംഗമവും പ്രാര്‍ത്ഥന സദസും വൈകാരികതമുറ്റിയ ചടങ്ങായി മാറി. സംഘടനാ രംഗത്തും ഔദ്യോഗിക ജീവിതത്തിലും അദ്ദേഹം കാത്തുസൂക്ഷിച്ചു മൂല്യങ്ങളും സ്വഭാവ സവിശേഷതകളും ഇടറുന്ന വാക്കുകളിലൂടെ സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുത്തു.
ഹനീഫിനെ അനുസ്മരിച്ച് സംസാരിക്കുന്നതിനിടയില്‍ മുറിഞ്ഞു പോവുന്ന വാക്കുകളും ഒഴുകുന്ന കണ്ണുകളും അദ്ദേഹം എത്രത്തോളം മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തിയെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു. ജോലിത്തിരക്കുകള്‍ക്കിടയിലും കെഎംസിസിയുടെ എല്ലാ പരിപാടികളിലും സൗമ്യ സാന്നിധ്യമായി അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. അനുസ്മരണ സംഗമത്തില്‍ റാസല്‍ ഖൈമ കെഎംസിസി ആക്ടിങ് പ്രസിഡന്റ് അബ്ദുറഹീം കാഞ്ഞങ്ങാട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്ത് പൊട്ടച്ചോല അധ്യക്ഷനായി. റാക് കെഎംസിസി ജനറല്‍ സെക്രട്ടറി സയ്യിദ് റാഷിദ് തങ്ങള്‍,പികെഎ കരീം,അയ്യൂബ് കോയക്കാന്‍,വെട്ടം കരീം,അസീസ് കൂടല്ലൂര്‍,സിദ്ദീഖ് തലക്കടത്തൂര്‍, നാസര്‍ പൊന്മുണ്ടം,കാദര്‍കുട്ടി നടുവണ്ണൂര്‍,ഷാഫി വാളക്കുളം,റംഷിദ് പൊന്നാനി, മുസ്തഫ പോട്ടൂര്‍ പ്രസംഗിച്ചു. അബ്ദുല്ലക്കുട്ടി മൗലവി പ്രാര്ത്ഥനക്ക്നേതൃത്വംനല്കി.