
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മസ്കത്ത്: റുസൈല്‍ കൈരളി ഗാര്ഡന് റസ്റ്റാറന്റില്‍ നടന്ന പാലക്കാട് ജില്ലാ കെഎംസിസി മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കൗണ്‍സില്‍ മീറ്റ് മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റലൂര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ മുണ്ടൂര്‍ അധ്യക്ഷനായി. സെക്രട്ടറി ഷാനവാസ് മുവാറ്റുപുഴ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇബ്രാഹീം ഒറ്റപ്പാലം സ്വാഗതവും ഹകീം ചെര്‍പ്പുളശ്ശേരി നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷമീര്‍ പാറയില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയര്‍മാനായി ഇബ്രാഹിം ഒറ്റപ്പാലത്തെയും വൈസ് ചെയര്‍മാനായി ഖാലിക് കൂടല്ലൂരിനെയും തിരഞ്ഞെടുത്തു. ഫൈസല്‍ മുണ്ടൂര്‍(പ്രസിഡന്റ്),ഹകീം ചെര്‍പ്പുളശ്ശേരി(ജനറല്‍ സെക്രട്ടറി),അന്‍വര്‍ നെടുങ്ങോട്ടൂര്‍(ട്രഷറര്‍),ഫാറൂഖ് വല്ലപ്പുഴ,സൈദ് നെല്ലായ,അബ്ബാസ് അലനല്ലൂര്‍(വൈസ് പ്രസിഡന്റമാര്‍),അലി മപ്പാട്ടുകര,ഷാനവാസ് മണ്ണാര്‍ക്കാട്, നൗഷാദ് വല്ലപ്പുഴ,അനീസ് ഒറ്റപ്പാലം(ജോ.സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.