
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഡ്രോണുകള്‍ക്കായുള്ള ആദ്യ ദേശീയ മാര്‍ഗ നിര്‍ദേശങ്ങളുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. കൃഷി,പരിസ്ഥിതി നിരീക്ഷണം,ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളില്‍ ഡ്രോണുകളുടെ ഉപയോഗം വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് പുതിയ ചട്ടക്കൂട് പ്രഖ്യാപിച്ചത്. വ്യോമാതിര്‍ത്തി,അടിസ്ഥാന സൗകര്യങ്ങള്‍,ഡാറ്റ സമഗ്രത എന്നിവ സംരക്ഷിക്കുന്നതിനും സൈബര്‍ ഭീഷണികളെ മുന്‍കൂട്ടി പ്രതിരോധിക്കുന്നതിനും ചില മാനദണ്ഡങ്ങള്‍ അനിവാര്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
സൈബര്‍ സുരക്ഷാ കൗണ്‍സിലും റീച്ച് ഗ്രൂപ്പിന്റെ ഭാഗമായ ഡിജിറ്റല്‍ റീച്ചും സഹകരിച്ചാണ് ഡ്രോണുകളുടെ പ്രവര്‍ത്തന സംവിധാനങ്ങള്‍ സംരക്ഷിക്കുന്നത്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ഡ്രോണുകള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൈബര്‍ സുരക്ഷാ കമ്പനിയായ ഷീല്‍ഡ് വര്‍ക്സും ഇതില്‍ പങ്കാളിയാണ്. ഈ സുപ്രധാന ദേശീയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്റെ നേതൃത്വത്തെയും ഡിജിറ്റല്‍ ഇടം സംരക്ഷിക്കുന്നതിന് മുന്കയ്യെടുക്കുന്ന സമീപനത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് യുഎഇ ഗവണ്മെന്റ് സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ചെയര്മാന് ഡോ.മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു. യുഎഇയുടെ ഡിജിറ്റല്‍,സൈബര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് റീച്ച് ഗ്രൂപ്പ് സിഇഒ മാലിക് മില്ഹമും പറഞ്ഞു. ഡ്രോണുകളുടെ മേഖലയിലെ സുരക്ഷിതമായ നവീകരണത്തെ ഈ സംരംഭം പിന്തുണയ്ക്കുന്നുവെന്നും ദേശീയ വ്യോമാതിര്‍ത്തിയെയും അടിസ്ഥാന സൗകര്യങ്ങളെയും ഭീഷണിപ്പെടുത്തുന്ന സൈബര്‍ അപകടസാധ്യതകളെ ഇത് അഭിസംബോധന ചെയ്യുമെന്നും റീച്ച് ഗ്രൂപ്പിലെ ഗ്രോത്ത് ആന്റ് കോര്‍പറേറ്റ് ട്രാന്സ്ഫോര്മേഷന് വൈസ് പ്രസിഡന്റ് മുഹമ്മദ് ഖാലിദ് വ്യക്തമാക്കി.