
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അബുദാബിയില്‍ കര്‍ശന നടപടി തുടരുന്നു. ഇന്നലെ ഒരു റസ്റ്റാറന്റ് കൂടി അബുദാബി കൃഷി,ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ചുപൂട്ടി. അല്‍ ദാനയിലെ സൈഖ ഗ്രില്‍ എന്‍ റസ്റ്റാറന്റാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അബുദാബിയില്‍ ഈ ആഴ്ചയില്‍ ഇത് ആറാമത്തെ റസ്റ്റാറന്റാണ് അടച്ചുപൂട്ടുന്നത്.