
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മണിക്കൂറില്‍ 64,400 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം
ദുബൈ: വന്‍ പദ്ധതികളിലൂടെ ദുബൈയില്‍ ഗതാഗതരംഗത്ത് വിപുലമായ സൗകര്യങ്ങള്‍ ഒരുങ്ങുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ആരംഭിച്ച് ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡിലേക്ക് എത്തുന്ന പുതിയ വിസകന പദ്ധതിക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. ഒന്നര ബില്യന്‍ ദിര്‍ഹമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 13,500 മീറ്റര്‍ പാലങ്ങളും 12,900 മീറ്റര്‍ റോഡുകളും ഉള്‍ക്കൊള്ളുന്ന അഞ്ച് പ്രധാന കവലകളുടെ വികസനം ഈ പരിധിയില്‍ ഉള് പ്പെടുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറില്‍ 64,400 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഏകദേശം 600,000 ജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.
ദുബൈയുടെ റോഡ് ശൃംഖലയിലെ സുപ്രധാന സംരംഭമാണ് അല്‍ഫേ സ്ട്രീറ്റ് വികസന പദ്ധതിയെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ബോര്‍ഡ് ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായര്‍ വ്യക്തമാക്കി. എമിറേറ്റിലെ പ്രധാന റോഡുകള്‍ക്കിടയില്‍ പുതിയ ഇടനാഴിയാണ് ഇതിലൂടെ സാധ്യമാകുന്നത്. കിഴക്ക്-പടിഞ്ഞാറ് കണക്റ്റിവിറ്റി ഗണ്യമായി വര്‍ധിക്കുകയും ഗതാഗത രംഗത്ത് പുതിയ നേട്ടം കൈവരിക്കുകയും ചെയ്യും. സ്പോര്‍ട്സ് സിറ്റി,ജുമൈറ വില്ലേജ് സര്‍ക്കിള്‍, പ്രൊഡക്ഷന്‍ സിറ്റി,ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ്, തിലാല്‍ അല്‍ ഗാഫ്,ഡമാക് ലഗൂണ്‍സ്,ദി ഒയാസിസ്,റെംറാം എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് പദ്ധതി കൂടുതല്‍ പ്രയോജനകരമാകും. അല്‍ ഖൈല്‍ റോഡില്‍നിന്നും എമിറേറ്റ്സ് റോഡിലേക്ക് നേരിട്ടുള്ള ഗതാഗതം ഇതുവഴി സാധ്യമാകും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ്-എമിറേറ്റ്സ് റോഡുകള്‍ക്കിടയിലെ ഗതാഗതവും കൂടുതല്‍ എളുപ്പമാകും.
അല്‍ ഖൈല്‍ റോഡിന്റെയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെയും ഇന്റര്‍സെക്ഷനില്‍ പുതിയ പാലം നിര്‍മിക്കും. ദേരയില്‍നിന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ അല്‍ഫേ സ്ട്രീറ്റി ലേക്കും എമിറേറ്റ്സ് റോഡിലേക്കും മണിക്കൂറില്‍ 3,200 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 1,255 മീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ട് പാതകള്‍ ഈ പാലത്തിലുണ്ടാകും. ജുമൈറ വില്ലേജ് സര്‍ക്കിളിലേക്കും തിരിച്ചു മുള്ള ഗതാഗതം എളുപ്പമാക്കുന്നതിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന 2,040 മീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ട് പാതകളും ഇരു ദിശകളിലേക്കും മണിക്കൂറില്‍ 6,400 വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന രണ്ട് പാലങ്ങളുമുണ്ടാകും. സ്പോര്‍ട്സ് സിറ്റിക്കും പ്രൊഡക്ഷന്‍ സിറ്റിക്കും ഇടയിലുള്ള നിലവിലെ റൗണ്ട്എബൗട്ടില്‍ ഓരോദിശയിലേക്കും നാല് വരികളും മണിക്കൂറില്‍ 14,400 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന പാലം വരും. സ്പോര്‍ട്സ് സിറ്റിയിലേക്കും പ്രൊഡക്ഷന്‍ സിറ്റിയിലേക്കുമുള്ള തിരക്കൊഴിവാക്കുന്നതിന് നിലവിലുള്ള റൗണ്ട്എബൗട്ട് മാറ്റി സിഗ്നല്‍ നിയന്ത്രിത ഉപരിതല സംവിധാനമാകും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്-എമിറേറ്റ്സ് റോഡ് ഗതാഗതം എളുപ്പമാക്കുന്നതിന് മണിക്കൂ റില്‍ 3,200 വാഹനങ്ങള്‍ക്ക് പോകാവുന്ന റോഡ് നിര്‍മ്മിക്കും. ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്നഹ്യാന് സ്ട്രീറ്റില്‍ അല്‍ ഫേ സ്ട്രീറ്റുമായി പുതിയ കവല നിര്‍മിക്കും. ഓരോ ദിശയിലും 1,400 മീറ്റര്‍ വിസ്തൃതിയില്‍ മണിക്കൂറില്‍ 9,600 വാഹനങ്ങള്‍ക്ക് കടന്നു പോകാവുന്ന മൂന്ന് വരി പാലവും ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റില്‍ മണിക്കൂറില്‍ 9,000 വാഹനങ്ങള്‍ പോകാവുന്ന അഞ്ച് വരി പാലവും നിര്‍മിക്കും. അല്‍ ഫേ സ്ട്രീറ്റില്‍ നിന്ന് എമിറേറ്റ്സ് റോഡിലേക്ക് അല്‍അവീര്‍, അല്‍ഖവാനീജ്, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലേക്ക് മണിക്കൂ റില്‍ 3,200 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന പാലം പണിയും. എമിറേറ്റ്സ് റോഡില്‍നിന്ന് അല്‍ഫേ സ്ട്രീറ്റിലൂടെ ദേരയിലേക്ക് പോകുന്നതിന് മണിക്കൂറില്‍ 3,200 വാഹനശേഷിയുള്ള പാലവും ശൈഖ് മു ഹമ്മദ് ബിന്‍ സായിദ് റോഡില്‍നിന്ന് പ്രൊഡക്ഷന്‍ സിറ്റിയിലേക്ക് മണിക്കൂറില്‍ 6,400 വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന പാലവും നിര്‍മിക്കും.