
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രതിനിധിയായാണ് പങ്കെടുത്തത്
റോം: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി കത്തോലിക്കാ സഭയുടെ തലവനായി അവരോധിക്കപ്പെട്ട ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രതിനിധിയായി സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പങ്കെടുത്തു. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലെ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിരവധി രാഷ്ട്രത്തലവന്മാരുടെയും നേതാക്കളുടെയും ലോക പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
വത്തിക്കാനിലെ കര്‍ദിനാള്‍മാര്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അഭിനന്ദനങ്ങള്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ ശൈഖ് സഊദ് അറിയിച്ചു. സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും സാംസ്കാരികവും മാനുഷികവുമായ സംവാദത്തെ പിന്തുണയ്ക്കുന്നതിലും ജനങ്ങളും മതങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെ പിന്തുണയ്ക്കുന്നതിലും അദ്ദേഹം വിജയിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
യുഎഇ തങ്ങളുടെ മാനുഷിക ദൗത്യം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തില്‍ സമാധാനം,സഹവര്‍ത്തിത്വം,സഹിഷ്ണുത എന്നിവയുടെ മൂല്യങ്ങള്‍ ഏകീകരിക്കുന്നതിനും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി സഹകരിക്കുന്നതിനും എല്ലാ മനുഷ്യരാശിക്കും പ്രയോജനപ്പെടുന്ന മാനുഷികവും സാമൂഹികവുമായ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി വ്യക്തമാക്കി. 2019ല്‍ അബുദാബിയില്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്റ് ഇമാം പ്രഫ.ഡോ.അഹമ്മദ് അല്തായ്ബും അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഒപ്പുവച്ച മനുഷ്യ സാഹോദര്യത്തെ കുറിച്ചുള്ള രേഖയിലൂടെ ലോകമെമ്പാടുമുള്ള മതങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയും സമാധാനവും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ ഈ രേഖ ഒരു നാഴികക്കല്ലായി മാറുകയും മതാന്തര ഐക്യത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും തിളക്കമാര്‍ന്ന ഉദാഹരണമായി നിലകൊള്ളുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.