
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ഇന്ധന സൗകര്യ റീട്ടെയിലറായ അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ 2025ലെ ആദ്യ മൂന്ന് മാസങ്ങളില്‍ റെക്കോര്‍ഡ് നേട്ടം. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 16ശതമാനം വര്‍ധിച്ച് 174 മില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇത് 2017ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന ആദ്യപാദ ഫലമാണ്. ഇന്ധന,ഇന്ധനേതര വിഭാഗങ്ങളിലെ വളര്‍ച്ചയാണ് ഈ ശക്തമായ ഫലം പ്രതിഫലിപ്പിക്കുന്നത്. സുസ്ഥിര വളര്‍ച്ചയിലും ചെലവ് ചുരുക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കാരണം. ഒന്നാം പാദത്തില്‍ 20 പുതിയ സര്‍വീസ് സ്റ്റേഷനുകള്‍ ആരംഭിച്ചു. ഇതോടെ മൊത്തം പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം 915 ആയി. 2024 ലെ ആദ്യ പാദത്തിലെ 846ല്‍ നിന്ന് 2025 അവസാനത്തോടെ 40-50 പുതിയ സ്റ്റേഷനുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രയാണത്തിലാണ് കമ്പനി.