
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് അസോസിയേഷന് ഫുട്ബോളിന്റെ (ഫിഫ) അച്ചടക്ക സമിതി ചെയര്‍മാനായി യുഎഇയില്‍ നിന്നുള്ള കൗണ്‍സിലര്‍ മുഹമ്മദ് അല്‍ കമാലിയെ തിരഞ്ഞെടുത്തു. ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ അധ്യക്ഷതയില്‍ പരാഗ്വേയിലെ അസുന്‍സിയോണില്‍ ഇന്നലെ നടന്ന 75ാമത് ഫിഫ കോണ്‍ഗ്രസിലാണ് മുഹമ്മദ് അല്‍ കമാലിയെ ചെയര്‍മാനായി പ്രഖ്യാപിച്ചത്. സെഷനില്‍ ഫിഫ അംഗ അസോസിയേഷനുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. യുഎഇ ഫുട്ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് രണ്ടാം വൈസ് പ്രസിഡന്റ് ഇബൈദ് സലിം അല്‍ ഷംസി,ബോര്‍ഡ് അംഗം അമല്‍ ഹസന് ബു ഷല്ലഖ്,സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ദുല്ല ഹസ്സാം അല്‍ ദഹേരി എന്നിവരും പങ്കെടുത്തിരുന്നു. ഫിഫയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി മുഹമ്മദ് അല്‍ കമാലിയെ നിയമിച്ചത് ആഗോള വേദിയില്‍ യുഎഇയുടെ കായിക മേഖലയ്ക്ക് പുതിയ നാഴികക്കല്ലാണ്.