
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്’ പ്രദര്‍ശനത്തിലെ കണ്ടുപിടുത്തങ്ങള്‍ യുഎഇയുടെ വ്യാവസായിക മേഖലയുടെ വളര്‍ച്ചയും പുരോഗതിയും പ്രതിഫലിപ്പിക്കുന്നതാണെന്ന് യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് പറഞ്ഞു. അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ (അഡ്നെക്) നടക്കുന്ന നാലാമത് മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു. സര്‍വ മേഖലയിലും യുഎഇയുടെ മികവിനും സുസ്ഥിരതയ്ക്കുമുള്ള ശക്തമായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് പ്രദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.