
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഇ.ടി മുഹമ്മദ് ബഷീര്‍ അടങ്ങുന്ന പാര്‍ലമെന്ററി പ്രതിനിധി സംഘം ഇന്ന് യുഗാണ്ടയിലേക്ക്
ദുബൈ: ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ നിലപാടിന് പിന്തുണ ഉറപ്പാക്കി ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെ എം.പിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍വകക്ഷി പ്രതിനിധി സംഘം. ഓപ്പറേഷന് സിന്ദൂറിന്റെ ആഗോള പ്രചാരണത്തിനായാണ് മുസ്ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെട്ട സംഘം യു.എ.ഇയിലെത്തിയത്. സംഘം ഇന്ന് യുഗാണ്ടയിലേക്ക് തിരിക്കും. തുടര്‍ന്ന് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ടോഗോ, ഘാന, ലിബിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ നിലപാട് പങ്കുവെക്കും. അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കും ബിഎപിഎസ് ക്ഷേത്രവും ഗുരുനാനാക് ദര്‍ബാര്‍ ഗുരുദ്വാരയും സന്ദര്‍ശിച്ച പ്രതിനിധി സംഘം യുഎഇയിലെ അന്‍വര്‍ ഗര്‍ഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയുടെ ഡയറക്ടര്‍ ജനറല്‍ നിക്കോളായ് മ്ലാഡെനോവ്, യുഎഇ നാഷണല്‍ മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ജമാല്‍ മുഹമ്മദ് ഒബൈദ് അല്‍ കാബി, മന്ത്രി ശൈഖ് നഹ്യാന് മുബാറക് അല്‍ നഹ്യാന്, ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയര്മാന് അലി റാഷിദ് അല്‍ നുഐമി, ഇമാറാത്തി പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ ഇന്ത്യക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.