
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
ദുബൈ: ഭാവിക്ക് അനുയോജ്യമായ കഴിവുകളും രാഷ്ട്രസേവനത്തിലെ പ്രതിബദ്ധതയും ഉപയോഗപ്പെടുത്തി പുതുതലമുറയെ ശാക്തീകരിക്കുന്നതിലൂടെയാണ് രാജ്യം വളരുന്നതെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. അതിലൂടെയാണ് സുസ്ഥിരവും വൈജ്ഞാനികാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളുവെന്നും യുഎഇയുടെ പുരോഗതിയുടെ മൂലക്കല്ലാണിതെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു. നാഷണല്‍ സര്‍വീസ് ആന്റ് റിസര്‍വ് അതോറിറ്റി സംഘടിപ്പിച്ച ‘അല്‍ നൊഖ്ബ പ്രോഗ്രാമില്‍’ നൂറിലേറെ മികച്ച പ്രതിഭകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ശൈഖ് ഹംദാന്‍. വിദ്യാഭ്യാസം,അറിവ്,ആശയങ്ങളെ അര്‍ത്ഥവത്തായ നേട്ടങ്ങളാക്കി മാറ്റാനുള്ള കഴിവ് എന്നിവയിലൂടെ ശാക്തീകരിക്കപ്പെട്ട യുവ പ്രതിഭകള്‍ വികസനത്തിന് നിര്‍ണായക സഹായവും പ്രാദേശികമായും ആഗോളമായും യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന്റെ ചാലക ശക്തികളുമാണെന്ന് ശൈഖ് ഹംദാന്‍ വിശേഷിപ്പിച്ചു.
ജനങ്ങളാണ് നിലനില്ക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായ രാജ്യത്തിന്റെ പ്രധാന ആസ്തി. ഇതു തിരിച്ചറിഞ്ഞുകൊണ്ട് വിഭവങ്ങള്‍ക്ക് മുമ്പായി മനസില്‍ നിക്ഷേപിക്കുന്നതിനാണ് രാജ്യത്തിന്റെ ജ്ഞാനമുള്ള നേതൃത്വം എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഇന്ന് വിവിധ ദേശീയ മേഖലകളില്‍ ഉയര്‍ന്നുവരുന്ന നൂതനാശയങ്ങളിലൂടെ ഇമാറാത്തികള്‍ ആഗോള സാങ്കേതിക പുരോഗതിക്കൊപ്പം മുന്നേറുക മാത്രമല്ല, അതിനെ നയിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇ സായുധ സേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ പൈലറ്റ് ശൈഖ് അഹമ്മദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് ദുബൈയില്‍ ‘അല്‍ നൊഖ്ബ’ പ്രോഗ്രാം. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് നവീകരണത്തിനും നേതൃത്വത്തിനും കഴിവുള്ള മികച്ച പ്രതിഭകളെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന നൂതന മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഡിജിറ്റല്‍ ഇക്കണോമി,റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ് ഓഫീസ്,ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്,ഖലീഫ യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് ‘അല്‍ നോഖ്ബ പ്രോഗ്രാം’ നടക്കുന്നത്.
എമിറേറ്റ്സ് ടവേഴ്സില്‍ നടന്ന പരിപാടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഡിജിറ്റല്‍ ഇക്കണോമി,റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലാമ,വ്യോമസേന-പ്രതിരോധ ഡെപ്യൂട്ടി കമാന്‍ഡര്‍ മേജര്‍ ജനറല്‍ റാഷിദ് മുഹമ്മദ് അല്‍ ഷംസി,ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന് സിഇഒ ഖല്ഫാന് ബെല്‍ഹോള്‍,ഖലീഫ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ.ഇബ്രാഹീം അല്‍ ഹജ്രി,പ്രതിരോധ മന്ത്രാലയത്തിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വ്യോമയാനം,ഇന്റലിജന്റ് റോബോട്ടിക്സ്,ഡാറ്റാ സയന്‍സ്,ബ്ലോക്ക്ചെയിന്‍,ബയോടെക്നോളജി, അഡ്വാന്‍സ്ഡ് വാട്ടര്‍ ടെക്നോളജികള്‍,ടെലികമ്മ്യൂണിക്കേഷന്‍സ്,ഐടി, ബഹിരാകാശം,ആണവോര്‍ജം തുടങ്ങിയ മേഖലകളിലെ ദേശീയ പ്രതിഭകള്‍ വികസിപ്പിച്ചെടുത്ത നിരവധി മികച്ച പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ ശൈഖ് ഹംദാന്‍ വിശദീകരിച്ചു നല്കി.