
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഇന്നലെ ഉച്ചയ്ക്ക് 1:45ന് അല്‍ ഐനിലെ സ്വീഹാനിലാണ് 51.6 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയത്
അബുദാബി: യുഎഇ കൊടുംചൂടിലേക്ക് കുതിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മെയ് മാസത്തിലെ ഏറ്റവും വലിയ താപനിലയായ 50.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു വെള്ളിയാഴ്ചത്തെ ചൂടെങ്കില്‍ ഇന്നലെ യുഎഇയിലെ ചൂട് 50.6 ഡിഗ്രി സെല്‍ഷ്യസ് എന്ന സര്‍വകാല റെക്കോര്‍ഡിലെത്തി നില്ക്കുന്നു. രാജ്യത്തെ വേനല്‍ക്കാലം അത്യൂഷ്ണത്തിന്റെ കൊടുമുടിയിലെത്തുമെന്നതിന്റെ സൂചനയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള ഈ കൊടുംചൂട്. ഇന്നലെ ഉച്ചയ്ക്ക് 1:45ന് അല്‍ ഐനിലെ സ്വീഹാനില്‍ 51.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. ഈ സീസണില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലകളില്‍ ഒന്നാണിത്. വരും മാസങ്ങളില്‍ സാധാരണയായി രാജ്യത്തെ പിടികൂടുന്ന കടുത്ത വേനല്‍ച്ചൂടിന്റെ ആദ്യകാല സൂചനയാണിതെന്നും എന്‍സിഎം മുന്നറിയിപ്പു നല്കി. 2003ല്‍ കലാവസ്ഥാ തോത് രേഖപ്പെടുത്താന്‍ തുടങ്ങിയതിനുശേഷം മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 42.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 2017 ഏപ്രിലില്‍ രേഖപ്പെടുത്തിയ ശരാശരി ദൈനംദിന ഉയര്‍ന്ന താപനിലയായ 42.2 ഡിഗ്രി സെല്‍ഷ്യസിനെയാണ് ഇത് മറികടന്നതെന്ന്. അല്‍ ഐനിലെ സ്വീഹാനില്‍ തന്നെയായിരുന്നു ഈ കൊടുംചൂട് രേഖപ്പെടുത്തിയത്. ജൂണ്‍ 21ന് വേനല്‍ക്കാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ താപനില ഉയരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. ഇത് വേനല്‍ക്കാല അറുതിയായും എന്‍സിഎം സൂചിപ്പിക്കുന്നു.’സൂര്യന് ആകാശത്തിലെ ഏറ്റവും ഉയര്‍ന്നതും വടക്കേ അറ്റത്തും എത്തുന്ന നിമിഷമാണ്’ വേനല്‍ക്കാല അറുതിയെന്ന് ഓപ്പറേഷന്‍സ് മാനേജര്‍ ഖദീജ അല്‍ ഹരിരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം യുഎഇയിലെ ഏറ്റവും ഉയര്‍ന്ന താപനില ജൂലൈയില്‍ സ്വീഹാനില്‍ രേഖപ്പെടുത്തിയ 50.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. എന്നാല്‍ ഈ വര്‍ഷം മെയ് മാസത്തില്‍ തന്നെ ഇതിനോടടുത്ത് എത്തിയരിക്കുകയാണ് താപനില. താപനില 51 ഡിഗ്രി സെല്‍ഷ്യസ് കടക്കുമ്പോള്‍ ജനങ്ങള്‍ അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
യുഎഇയിലെ അതികഠിനമായ വേനല്‍ക്കാലത്തേക്കാള്‍ കൂടുതലാണ് ചൂട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് കുട്ടികള്‍,പ്രായമായവര്‍, ഗര്‍ഭിണികള്‍,വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ജാഗ്രതപാലിക്കണം.