
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: മലപ്പുറം ജില്ലാ കെഎംസിസി ‘റഹ്മ’ ഫാമിലി സുരക്ഷാ പദ്ധതിയുടെ രണ്ടാം വര്‍ഷ മെമ്പര്‍ഷിപ്പ് കാമ്പയിന് ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി നിര്‍വഹിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍ അധ്യക്ഷനായി. വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി,അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല,കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,സെക്രട്ടറിമാരായ സലാം ടികെ,മൊയ്തുട്ടി വേളേരി,മലപ്പുറം ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍,ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി,ജില്ലാ ഭാരവാഹികളായ ഹുസൈന് സികെ,ബഷീര്‍ വറ്റലൂര്‍,ഹസന് അരീക്കന്‍,മുനീര്‍ എടയൂര്‍,അബ്ദുറഹ്മാന് മുക്രി,സാല്‍മി പരപ്പനങ്ങാടി,നാസര്‍ വൈലത്തൂര്‍,ഷാഹിര്‍ പൊന്നാനി,സിറാജ് ആതവനാട്,സമീര്‍ പുറത്തൂര്‍,ഫൈസല്‍ പെരിന്തല്‍മണ്ണ,മണ്ഡലം,പഞ്ചായത്ത്/മുനിസിപ്പല്‍ ഭാരവാഹികളുള്,റഹ്്മ പദ്ധതി ഏജന്റുമാര്‍,പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഏഴായിരത്തോളം അംഗങ്ങളുള്ള പദ്ധതിയില്‍,അംഗമായിരിക്കെ മരണപ്പെടുന്ന അംഗത്തിന്റെ കുടുംബത്തിന് സാന്ത്വനമായി 5 ലക്ഷം രൂപയാണ് ഈ വര്‍ഷം മുതല്‍ നല്‍കുന്നത്. കാന്‍സര്‍,കിഡ്നി ഫെയ്ലിയര്‍,ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി എന്നീ അസുഖങ്ങള്‍ക്ക് ചികിത്സാ സഹായമായി ഒരു ലക്ഷം രൂപ നല്‍കും. യുഎഇ താമസ വിസയുള്ള മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്കും അവരുടെ പങ്കാളിക്കും പദ്ധതിയില്‍ അംഗമാക്കാം. വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍ പോയാലും പദ്ധതിയില്‍ തുടരാനാകും. അംഗത്വമെടുക്കാന്‍ മണ്ഡലം,പഞ്ചായത്ത്/മുനിസിപ്പല്‍ കെഎംസിസി ‘റഹ്മ’ ഏജന്റുമാരെ ബന്ധപ്പെടണം. കാമ്പയിന് അവസാനിക്കുന്നതു വരെ എല്ലാ ശനി,ഞായര്‍ ദിവസങ്ങളിലും കാമ്പയിനിന്റെ അവസാന ദിവസങ്ങളിലും റഹ്മ ഹാപ്പിനെസ് ഡസ്ക് പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്അറിയിച്ചു.